രാജി പ്രഖ്യാപിച്ച് കെജ്‍രിവാൾ; പകരം മറ്റൊരാൾ മുഖ്യമന്ത്രി.ഓരോ വീട്ടിലുമെത്തും, ജനം തീരുമാനിക്കട്ടെ ഞാൻ മുഖ്യമന്ത്രിയാകണമോയെന്നെന്നും കെജ്‌രിവാൾ.പിആർ വർക്കെന്ന് ബിജെപി

Arvind-Kejriwal

ന്യൂ‍ഡൽഹി∙ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവയ്ക്കുമെന്നു പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ‍ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ തനിക്ക് പകരം ആം ആദ്മി പാർട്ടിയിൽ നിന്ന് മറ്റൊരാൾ മുഖ്യമന്ത്രിയാകുമെന്നും ആംആദ്മി പാർട്ടി ആസ്ഥാനത്ത് വച്ച് പ്രവ‍ർത്തകരെ അഭിസംബോധന ചെയ്ത് കെജ്‍രിവാൾ പറഞ്ഞു.എന്നാൽ ഇത് വെറും പി ആർ വർക്ക് ആണെന്ന് ബിജെപി ആരോപിച്ചു.

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ചു പുറത്തെത്തിയ ശേഷം പാർട്ടി ഓഫിസിലെത്തിയ കേജ്‌രിവാൾ പ്രവർത്തകരെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണു രാജിക്കാര്യം വ്യക്തമാക്കിയത്. രണ്ടു ദിവസത്തിനകം രാജി വയ്ക്കുമെന്നാണു പ്രഖ്യാപനം. രാജിവയ്ക്കരുതെന്നു യോഗത്തിൽ അണികൾ അഭ്യർഥിച്ചു. എന്നാൽ നിരപരാധിത്വം തെളിഞ്ഞശേഷമേ ഇനി സ്ഥാനത്തേക്ക് തിരികെ എത്തൂ എന്നാണ് കേജ്‍രിവാൾ വ്യക്തമാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ തനിക്ക് പകരം ആം ആദ്മി പാർട്ടിയിൽ നിന്ന് മറ്റൊരാൾ മുഖ്യമന്ത്രിയാകും. തെറ്റ് ചെയ്തവർക്കെ ഭയപ്പെടേണ്ട ആവശ്യമുള്ളൂ എന്നും കെജ്‍രിവാൾ പറഞ്ഞു.രണ്ട് ദിവസത്തിനകം നിയമസഭാ കക്ഷി യോഗം ചേരുമെന്നും അതിൽ മുഖ്യമന്ത്രിയുടെ പേര് തീരുമാനിക്കുമെന്നും കെജ്‍രിവാൾ അറിയിച്ചു. ഫെബ്രുവരിയിൽ ഡൽഹിയിൽ തിരഞ്ഞെടുപ്പുണ്ട്. എന്നാൽ മഹാരാഷ്ട്രയ്‌ക്കൊപ്പം ഡൽഹി തിരഞ്ഞെടുപ്പുണ്ടെന്നിരിക്കെ നവംബറിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കെജ്‍രിവാളിന്റെ ആവശ്യം.

ഞാൻ മുഖ്യമന്ത്രിയാകണമോയെന്നു ജനങ്ങൾ തീരുമാനിക്കട്ടെ. ആരാകണം അടുത്ത മുഖ്യമന്ത്രിയെന്നു പാർട്ടി എംഎൽഎമാർ പറയും. തെരുവിലേക്കും ഓരോ വീട്ടിലേക്കും ഞാനിറങ്ങുകയാണ്. ജനങ്ങളിൽനിന്നു തീരുമാനം ഉണ്ടാകുന്നതുവരെ ഞാൻ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കില്ല. സുപ്രീംകോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം ഞങ്ങൾക്കു ജോലി ചെയ്യാനാകില്ലെന്നു ചിലയാളുകൾ പറയുന്നു.

ഞാൻ സത്യസന്ധനാണെന്നു നിങ്ങൾക്കു തോന്നിയാൽ വലിയ തോതിൽ എനിക്കു വോട്ട് രേഖപ്പെടുത്തണം. അങ്ങനെ തിരഞ്ഞെടുക്കപ്പെട്ടാൽ മാത്രമ ഞാൻ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കൂ. ഫെബ്രുവരിയിലാണ് തിരഞ്ഞെടുപ്പു നടക്കേണ്ടത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനൊപ്പം നവംബറിൽ തിരഞ്ഞെടുപ്പു നടത്തണമെന്ന് ആവശ്യപ്പെടുകയാണ്. അതുവരെ പാർട്ടിയിൽനിന്നു മറ്റൊരാൾ മുഖ്യമന്ത്രിയാകും. അടുത്ത രണ്ടുമൂന്നു ദിവസത്തിനുള്ളിൽ എംഎൽഎമാരുടെ യോഗം ചേരും. അവർ മുഖ്യമന്ത്രിയെ തീരുമാനിക്കും’’ – കേജ്‍രിവാൾ പറഞ്ഞു.

എഎപിയെയും അരവിന്ദ് കേജ്‌രിവാളിനെയും തകർക്കാനാണു അവരെന്നെ ജയിലിൽ അടച്ചത്. എന്നെ ജയിലിൽ അടയ്ക്കുന്നതിലൂടെ പാർട്ടിയെയും ഡൽഹി സർക്കാരിനെയും തകർക്കാനാകുമെന്ന് അവർ കരുതി. പക്ഷേ, നമ്മുടെ പാർട്ടി തകർന്നില്ല. ജയിലിൽനിന്ന് രാജിവയ്ക്കാതിരുന്നത് ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാൻ വേണ്ടിയാണ്. അവരുടെ ആ ഫോർമുലയെ എനിക്കു തോൽപ്പിക്കണമായിരുന്നു. എന്തുകൊണ്ട് സർക്കാരിന് ജയിലിൽ ഇരുന്ന് ഭരിച്ചുകൂടായെന്നു സുപ്രീം കോടതി ചോദിച്ചു? സർക്കാരിന് ജയിലിൽനിന്നു ഭരിക്കാനാകുമെന്നു സുപ്രീംകോടതി തന്നെ തെളിയിച്ചു’’ – കേജ്‍രിവാൾ പറഞ്ഞു.

 

Top