പൗരത്വ നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും കെജ്‌രിവാൾ പിന്തുണക്കുന്നു ?ദേശീയ വിഷയങ്ങളിലടക്കം ആം ആദ്മി സ്വീകരിക്കുന്ന നിലപാടെന്ത് ?

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി ഭരണ തുടര്‍ച്ച ഉറപ്പിക്കുമ്പോള്‍ ഉയര്‍ന്നു വരുന്ന ചില ചോദ്യങ്ങള്‍ ഉണ്ട് . ദേശീയ വിഷയങ്ങളിലടക്കം ആം ആദ്മി സ്വീകരിക്കുന്ന നിലപാടെന്ത് ? കഴിഞ്ഞ മാസം 6 ന് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമ്പോഴും രാജ്യസ്ഥാനത്തടക്കം പൗരത്വ നിയമം , ദേശീയ പൗരത്വ രജിസ്റ്റര്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ കൊടുമ്പിരികൊള്ളുകയായിരുന്നു.


കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയലും പൗരത്വ നിയമ ഭേദഗതിയും എന്‍ആര്‍സിയും എന്‍പിആറും അടക്കമുള്ള വിഷയങ്ങളാല്‍ രാജ്യം തിളച്ചു മറിയുന്ന കാലത്താണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജാമിയ മിലിയ, ഷഹീന്‍ബാഗ്, ജെഎന്‍യു എന്നിങ്ങനെ പ്രധാന സമരവേലിയേറ്റങ്ങളുടെയെല്ലാം കേന്ദ്രം ഡല്‍ഹിയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ ഒരിക്കല്‍ പോലും രാജ്യത്തെ ചൂടുപിടിപ്പിച്ച് ഈ വിഷയങ്ങള്‍ പ്രചാരണമാക്കാനോ, എന്തിന് ഏതെങ്കിലും വിധത്തില്‍ അഭിപ്രായങ്ങള്‍ ഉന്നയിക്കാനോ അരവിന്ദ് കെജ്രിവാള്‍ മുതിര്‍ന്നില്ല.

Top