സോണിയ ഗാന്ധിയുടെ ഉത്തരവിനു പുല്ലുവില.പരാജയ ഭീതി;ഡൽഹി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിന് ആളില്ല

ന്യൂഡല്‍ഹി: ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾക്ക് എല്ലാവര്ക്കും പരാജയ ഭീതി .സോണിയ ഗാന്ധി കൊടുക്കുന്ന നിർദേശത്തിനു പോലും പുല്ലുവിളയാൻ ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾക്ക് .മത്സരിക്കാൻ ആളില്ലാതെ നാറ്റം തിരിയുകയാണ് കോൺഗ്രസ് . മുതിര്‍ന്ന നേതാക്കളെല്ലാം തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍വലിഞ്ഞതോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും വെട്ടിലായി.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

70 മണ്ഡലങ്ങളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു കാര്യമായ വിജയ പ്രതീക്ഷയില്ലാത്തതാണു മല്‍സരത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ നേതാക്കളെ പ്രേരിപ്പിക്കുന്നതെന്നു കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വ്യക്തമാക്കി. ദല്‍ഹിയിയെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ അജയ് മാക്കാന്‍, ജെ.പി. അഗര്‍വാള്‍ എന്നിവര്‍ നേരിട്ട് മത്സരത്തിനിറങ്ങി നേതൃത്വം നല്‍കണമെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ ഉത്തരവിനു പുല്ലുവില.

മത്സരിക്കാന്‍ ഇല്ലെന്ന് ഇരുവരും വ്യക്തമാക്കിയെന്നു മാത്രമല്ല, വ്യക്തിപരമായ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി മുതിര്‍ന്ന നേതാവ് അജയ് മാക്കന്‍ അമേരിക്കയിലേക്ക് മുങ്ങുകയും ചെയ്തു. സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി ഭാരവാഹി പി.സി.ചാക്കോ ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തി.

എന്നാല്‍, പൊതുസമ്മതരായ നേതാക്കളാരും ഇപ്പോള്‍ ദല്‍ഹിയില്‍ കോണ്‍ഗ്രസിനായി രംഗത്ത് ഇല്ലെന്നതു പാര്‍ട്ടിയെ വലയ്ക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയേയും തെരഞ്ഞെടുപ്പിനു മുന്‍പ് പ്രഖ്യാപിക്കില്ല. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ക്ഷാമം മനസിലാക്കി ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിത്വം നിഷേധിച്ച എംഎല്‍എമാരില്‍ ചിലര്‍ സീറ്റ് നേടി കോണ്‍ഗ്രസിനെ സമീപിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ കൊച്ചുമകനും ദ്വാരക എംഎല്‍എയുമായ ആദര്‍ശ് ശാസ്ത്രിയടക്കം 9 പേരാണു കോണ്‍ഗ്രസിനെ സമീപിച്ചിരിക്കുന്നത്. ആകെ 15 എംഎല്‍എമാര്‍ക്കാണ് ആം ആദ്മി പാര്‍ട്ടി ഇക്കുറി സീറ്റ് നിഷേധിച്ചത്. ദല്‍ഹിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 21 ആണ്. അതിനാല്‍ വരുംദിനങ്ങള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചു നിര്‍ണായകവുമാണ്.

 

Top