ഡൽഹിയിൽ പ്രതിരോധത്തിലായി ആം ആദ്മി പാര്‍ട്ടി!! ബി ജെ പിയുടെ തുറുപ്പ് ചീട്ട് മോദി.തോൽവി സമ്മതിച്ച് കോൺഗ്രസ് !!

ദൽഹി :തിരഞ്ഞെടുപ്പിന് മുൻപേ തോൽവി സമ്മതിച്ച് കോൺഗ്രസ് .ഡൽഹിയിൽ ബിജെപിയുടെ തേരോട്ടം. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍ക്കോ നേതാക്കള്‍ക്കോ ദില്ലിയില്‍ വലിയ താല്‍പര്യമേ ഇല്ലാത്തത് പോലെയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ബിജെപിയും ആപ്പും വീടുകള്‍ തോറും കയറി ഇറങ്ങി പ്രചാരണം നടത്തുന്നു.15 വര്‍ഷം ദില്ലി ഭരിച്ച പാര്‍ട്ടിയായ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ഗോദയില്‍ നിശബ്ദരാണ്. രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ ദില്ലിയില്‍ എത്തിയിട്ടില്ല. സ്ഥാനാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പൊതുവേ തണുപ്പന്‍ മട്ടാണ്. മത്സരിക്കും മുന്‍പേ കോണ്‍ഗ്രസ് തോല്‍വി അംഗീകരിച്ചത് പോലെയാണ് കാര്യങ്ങള്‍.

Top