രാഹുലും കുടുംബവും വ്യാജ ഗാന്ധിമാരെന്ന് ബിജെപി.യുദ്ധക്കളമായി ദില്ലി,ഡല്‍ഹിയിലെ അക്രമത്തിന് പിന്നില്‍ എ.എ.പിയെന്ന് ബി.ജെ.പി.ദില്ലിയില്‍ പ്രക്ഷോഭം നടത്തിയത് അക്രമികളെന്ന് പോലീസ്….ജാമിയയില്‍ പോലീസ് അതിക്രമിച്ച് കയറിയെന്ന് ചീഫ് പ്രോക്ടര്‍

ന്യുഡൽഹി :പൗരത്വ ബില്ലില്‍ ദില്ലിയില്‍ പ്രക്ഷോഭം അതി രൂക്ഷമാകുന്നു. ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരമാണ് സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ സംഘര്‍ഷത്തില്‍ നിന്ന് ഒഴിഞ്ഞ് നിന്നെങ്കിലും, പ്രതിഷേധക്കാര്‍ക്കിടയില്‍ നുഴഞ്ഞ് കയറിയവര്‍ പോലീസിനെതിരെ കല്ലെറിയുകയായിരുന്നു. ഇതോടെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഇതോടെ ദില്ലി യുദ്ധക്കളമായി. മൂന്ന് ബസ്സുകളും രണ്ട് ബൈക്കുകളും അക്രമികള്‍ കത്തിച്ചു. കുറച്ച് നാശനഷ്ടങ്ങളുമുണ്ട്.

അതേസമയം ദക്ഷിണ ഡല്‍ഹിയിലെ അക്രമത്തിന് പിന്നില്‍ എ.എ.പിയെന്ന് ബി.ജെ.പി. പ്രകോപനമുണ്ടാക്കിയത് എ.എ.പി എം.എല്‍.എ ആണെന്നും ബിജെപി നേതാക്കൾ ആരോപിക്കുന്നു. എന്നാൽ ആരോപണം എ.എ.പി എം.എല്‍.എ അമാനത്തുളള ഖാന്‍ തള്ളി. അക്രമത്തെ അംഗീകരിക്കില്ലെന്നും സമാധാനം പാലിക്കണമെന്നും അരവിന്ദ് കേജ്്രിവാള്‍ പറഞ്ഞു.ജാമിയ മിലിയ സര്‍വകലാശാലയിൽ പൊലീസ് വെടിവയ്പ്. പൗരത്വനിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെയാണ് വെടിവയ്പ്പ്. ജാമിയ നഗറില്‍ പ്രക്ഷോഭകര്‍ മൂന്ന് ബസുകള്‍ കത്തിച്ചു. ഒട്ടേറെ വാഹനങ്ങള്‍ തകര്‍ത്തു. അഗ്നശമനസേനാംഗങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി. ഒരാള്‍ക്ക് പരുക്കേറ്റു. ജാമിയ മിലിയ അടക്കം നാല് മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ജാമിയ നഗറിലെ അക്രമത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കില്ലെന്ന് സര്‍വകലാശാല അധികൃതർ പ്രതികരിച്ചു. നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് അക്രമമെന്നും വിശദീകരണം. പൊലീസ് ക്യാംപസില്‍ കടന്നത് അനുവാദമില്ലാതെയെന്നും സര്‍വകലാശാല ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബംഗാളില്‍ വ്യാപക അക്രമമാണുണ്ടായത്. അഞ്ചു ജില്ലകളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. അസമില്‍ മരണം അഞ്ചായി. അക്രമങ്ങള്‍ക്കു പിന്നില്‍ കോണ്‍ഗ്രസാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കി.സംഘര്‍ഷം രൂക്ഷമായ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗണാസ്, സൗത്ത് പര്‍ഗണാസ്, ഹൗറ, മാള്‍ഡ്, മുര്‍ഷിദാബാദ് ജില്ലകളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. മിക്കയിടത്തും റോഡുകള്‍ ഉപരോധിച്ച പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു.

ഇതിനിടെ, ബംഗാളില്‍ നിന്നുള്ള ബി.ജെ.പി പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് സംസ്ഥാനത്തെ സ്ഥിതി ബോധ്യപ്പെടുത്തി. ക്രമസമാധാനനില തകര്‍ന്ന ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി സംസ്ഥാന ഘടകം ആവശ്യപ്പെട്ടിരുന്നു. അക്രമങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും സംഘര്‍ഷമുണ്ടാക്കുന്നവരെ അവരുടെ വേഷങ്ങളില്‍ നിന്ന് തിരിച്ചറിയാന്‍ കഴിയുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ജാര്‍ഖണ്ഡില്‍ പറഞ്ഞു.

അതേസമയം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ആശങ്കകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ സൂചിപ്പിച്ചു. തന്നെ സമീപിച്ച മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയോട് ക്രിസ്തുമസ് കഴിഞ്ഞ് വിഷയം ചര്‍ച്ച ചെയ്ത് പരിഹാരം കാണാമെന്ന് ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു. അസമിലുണ്ടായ പൊലീസ് വെടിവയ്‍പില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് അക്രമങ്ങളില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.

അതേസമയം അക്രമ പ്രവര്‍ത്തനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് നടപടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് വ്യക്തമാകുന്നത്. പോലീസ് ക്യാമ്പസില്‍ അതിക്രമിച്ച് കയറിയെന്ന് ചീഫ് പ്രോക്ടര്‍ വസീം അഹമ്മദ് ഖാന്‍ പറഞ്ഞു. പോലീസിന് ക്യാമ്പസില്‍ കയറാന്‍ അനുമതി നല്‍കിയിരുന്നില്ല. എന്നിട്ടും പോലീസ് അതിക്രമിച്ച് കയറി ഞങ്ങളുടെ സ്റ്റാഫുകളെയും വിദ്യാര്‍ത്ഥികളെയും മര്‍ദിച്ചെന്ന് ക്യാമ്പസില്‍ നിന്ന് ഓടിച്ചെന്നും അഹമ്മദ് ഖാന്‍ പറഞ്ഞു. അതേസമയം തീവെച്ച ബസ്സില്‍ അപ്പോഴും യാത്രക്കാരുണ്ടായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കുകളില്‍ നിന്ന് അക്രമികള്‍ പെട്രോള്‍ എടുത്ത ശേഷമാണ് ബസ് തീവെച്ചത്. സമീപപ്രദേശങ്ങളിലെ അക്രമികളാണ് അക്രമത്തിന് പിന്നില്ലെന്ന് ദില്ലി പോലീസ് സ്ഥിരീകരിച്ചു.

ഇവരാണ് പോലീസിന് നേരെ കല്ലെറിഞ്ഞതെന്നും പോലീസ് പറയുന്നു. 20ലധികം അക്രമികള്‍ ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികളും പറയുന്നു. വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 100 വിദ്യാര്‍ത്ഥികള്‍ അടക്കം കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന. വിദ്യാര്‍ത്ഥികളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് ജാമിയ വൈസ് ചാന്‍സര്‍ നജ്മ അക്തര്‍ പറഞ്ഞു. അതേസമയം ക്യാമ്പസിന് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ മടങ്ങി എത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ദില്ലിയില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് പോലീസ് വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന ആരോപണങ്ങള്‍ സൗത്ത് ഈസ്റ്റ് ഡിസിപി ചിന്മയ് ബിസ്വാള്‍ പറഞ്ഞു പോലീസിന്റെ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സമാധാനം പുലര്‍ത്തണമെന്് ആവശ്യപ്പെട്ടിട്ടുണ്ട്.

Top