ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ ശ്രദ്ധേയായ നടിയും മോഡലും ആയ ആര്യ ഇന്ന് ഒരു ഫോട്ടോ ഷൂട്ടിന്റെ പേരില് വിവാദനായികയാണ്. വളരെ ഹോട്ടായ ഒരു ഫോട്ടൊഷൂട്ടിന്റെ മേക്കിംഗ് വീഡിയോയാണ് ലീക്കായത്. ഇത് സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയും ചെയ്തു.
ഈ വീഡിയോ പുറത്തു വന്നതോടെ ബന്ധുക്കളും തന്നെ കൈയ്യൊഴിഞ്ഞെന്ന് ഒരഭിമുഖത്തില്‍ ആര്യ പറഞ്ഞു. പ്രശസ്തിയ്ക്കും പണത്തിനും വേണ്ടിയാണ് താന്‍ ഇത്തരം ഫോട്ടോ ഷൂട്ടുകള്‍ നടത്തിയതെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്. എന്നാല്‍ ഇതിനു മുമ്പും താന്‍ ഫോട്ടോ ഷൂട്ട് നടത്തിയിട്ടുണ്ടെന്നും, അന്ന് ബഡായി ബംഗ്ലാവ് എന്ന പരിപാടിയില്ലാത്തതുകൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെന്നും ആര്യ പറയുന്നു.
ആങ്കറിങ്ങും സിനിമയും ചെയ്യുന്നതിന് മുമ്പേ താന്‍ മോഡലിംഗ് തുടങ്ങിയതാണെന്ന് ആര്യ വ്യക്തമാക്കി. ഞാന്‍ വിവാഹിതയും ഒരു പെണ്‍കുട്ടിയുടെ അമ്മയുമാണ്. കരിയറിലെ എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്യുന്നത് ഭര്‍ത്താവിനോട് ആലോചിച്ചാണ്. മോഡലാണെന്ന് അറിഞ്ഞാണ് ഞങ്ങളുടെ വിവാഹം നടന്നത്. ഭര്‍ത്താവിന് കംഫര്‍ട്ടബിളായ തീരുമാനങ്ങളെ എടുക്കാറുള്ളൂ ആര്യ പറഞ്ഞു.
ബാംഗ്ലൂരില്‍ എഞ്ചിനിയറായ ഭര്‍ത്താവിനോട് ചോദിച്ച ശേഷമാണ് ഫോട്ടോ ഷൂട്ട് ചെയ്തതെന്നും ഷൂട്ട് സമയത്ത് അദ്ദേഹവും ഉണ്ടായിരുന്നെന്നെന്നും ആര്യ പറഞ്ഞു.താന്‍ എന്ത് പറഞ്ഞാലും ആരും വിശ്വസിക്കാത്ത അവസ്ഥയാണ്. അതിനാല്‍ ആരെയും ബോധ്യപ്പെടുത്താനില്ലെന്നും ആര്യ പറഞ്ഞു.ഒരു ഫോട്ടോ ഷൂട്ടിനിടെ എടുത്ത വീഡിയോ പരസ്യ സൈറ്റ് ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. തന്നോട് ചോദിക്കാതെയാണ് അവരതു ചെയ്തതെന്നും പിന്‍വലിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതാണ് എന്നും അപ്പോഴേയ്ക്കും വീഡിയോ വൈറലായിക്കഴിഞ്ഞു എന്നും ആര്യ പറഞ്ഞിരുന്നു