ആര്യയെ വിവാഹം കഴിക്കുകയുമില്ല; ഇനി മേലില്‍ കാണുകയുമില്ല; പരിപാടി നടത്തിയത് മുന്‍കൂട്ടി നിശ്ചയിച്ചട തിരക്കഥയിലൂടെ…

വധുവിനെ കണ്ടെത്താനായി നടന്‍ ആര്യ നടത്തുന്ന എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു. പതിനാറ് മത്സരാര്‍ഥികളുമായി തുടങ്ങിയ റിയാലിറ്റി ഷോ ഫൈനലിലെത്തിയപ്പോള്‍ മൂന്നുപേര്‍ മാത്രമാണ് അവശേഷിച്ചത്. മലയാളികളായ അഗത, സീതാലക്ഷ്മി, കാനഡയില്‍ സ്ഥിരതാമസക്കാരിയായ ശ്രീലങ്കന്‍ സ്വദേശി സൂസാന്ന എന്നിവരായിരുന്നു ഫൈനലില്‍ മാറ്റുരച്ചവര്‍. എന്നാല്‍ ആര്യ ഇവരില്‍ ആരെയും സ്വീകരിച്ചില്ല. ഒരാളെ തിരഞ്ഞെടുത്താല്‍ മറ്റു രണ്ടു പേരും അവരുടെ കുടുംബങ്ങളും വേദനിക്കുമെന്നും അതിനാല്‍ അല്‍പ സമയം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ആര്യ പരിപാടി അവസാനിപ്പിച്ചത്. എന്നാല്‍ ഇത് വലിയ വിവാദങ്ങള്‍ക്കും ആര്യക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കുമാണ് വഴി വച്ചത്. എന്നാല്‍, ആര്യയുടെ തീരുമാനത്തെ തങ്ങള്‍ മാനിക്കുന്നുവെന്നും ഫൈനലില്‍ എത്തിയ മൂന്ന് മത്സരാഥികളും വേദിയില്‍ പറഞ്ഞിരുന്നു. ഇത് കൂടാതെ സീതാലക്ഷ്മിയും അഗതയും ആര്യയെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ഥിച്ചു. സമൂഹ മാധ്യമങ്ങളില്‍ കുറിപ്പെഴുതുകയും ചെയ്തു. എന്നാല്‍ സൂസന്ന മാത്രം പ്രതികരണങ്ങള്‍ക്കൊന്നും നില്‍ക്കാതെ കാനഡയിലേയ്ക്ക് തിരിച്ചുപോവുകയാണുണ്ടായത്.

ഇപ്പോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരണമായി സൂസന്ന നടത്തിയ വെളിപ്പെടുത്തലുകളാണ് ചര്‍ച്ചയാകുന്നത്. ലൈവ് വിഡീയോയിലൂടെയായിരുന്നു സൂസാന്നയുടെ പ്രതികരണം. ഈ പരിപാടി വെറും തട്ടിപ്പാണോയെന്നും മുഴുവന്‍ തിരക്കഥയായിരുന്നോ എന്നുമൊക്കെയായിരുന്നു ആരാധകരുടെ സംശയങ്ങള്‍. സൂസാന്ന ആര്യ നല്‍കിയ ടോക്കണ്‍ ഓഫ് ലവ് ഇപ്പോഴും കയ്യില്‍ അണിയുന്നുണ്ടോ എന്ന് ആരാധകരുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു സുസാന്നയുടെ മറുപടി. ആര്യയെ കല്യാണം കഴിക്കുമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നാണ് സൂസാന്ന മറുപടി നല്‍കിയത്. ആര്യയെ ഇനി കാണുമോ എന്ന ചോദ്യത്തിനും ഇല്ല എന്നായിരുന്നു സുസാന്നയുടെ പ്രതികരണം. പരിപാടി മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥയിലൂടെയാണോ നടത്തിയതെന്ന ആരാധകരുടെ ചോദ്യത്തിന് അതെ എന്നായിരുന്നു സുസാന്നയുടെ ഉത്തരം. എന്നാല്‍ തന്റെ പ്രതികരണം വിവാദമായതോടെ സൂസാന്ന വീഡിയോ അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്യുകയുംചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top