അമ്മ സംഘടനയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച ആഷിഖ് അബുവിനെതിരെ തുറന്നടിച്ച് സംവിധായകന്‍ എംഎ നിഷാദ്. നടന്‍ തിലകനെ മുന്‍നിര്‍ത്തി സംഘടനയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ചതിനാണ് ആഷിഖിനെതിരെ എംഎ നിഷാദ് രംഗത്തെത്തിയിരിക്കുന്നത്. “തിലകനോട് മാപ്പ് ചോദിക്കാന്‍ ആഹ്വാനം നടത്തുന്ന സഹോദരാ, അങ്ങയുടെ എത്ര സിനിമയില്‍ തിലകന്‍ ചേട്ടനെ അഭിനയിപ്പിച്ചുട്ടുണ്ട് എന്ന് എംഎ നിഷാദ് ചോദിക്കുന്നു.
തിലകന്‍ എന്ന മഹാനടനോട് കടുത്ത അനീതിയാണ് മലയാള സിനിമാ പ്രവര്‍ത്തകര്‍ ചെയ്തതെന്നും വിലക്കുകള്‍ക്ക് പുല്ലുവില കല്‍പപ്പിച്ച അദ്ദേഹത്തെ സിനിമയില്‍ അഭിനയിപ്പിച്ച ഞങ്ങളെപ്പോലുളള സംവിധായകര്‍ക്ക് ഇതൊക്കെ കാണുമ്പോള്‍ പുച്ഛം തോന്നുവെന്നും എംഎ നിഷാദ് പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സംഘടനയ്‌ക്കെതിരെയും ആഷിഖ് അബുവിനെതിരെയും എംഎ നിഷാദ് വിമര്‍ശിച്ചത്.
നേരത്തെ ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ആഷിഖ് അബു അമ്മയ്‌ക്കെതിരെ രംഗത്തുവന്നിരുന്നത്. ക്രിമിനല്‍ കേസില്‍ പ്രതിയല്ലാതിരുന്നിട്ടും സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞു എന്ന കുറ്റത്തിന് മരണം വരെ സിനിമാത്തമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തുനിര്‍ത്തിയ തിലകന്‍ ചേട്ടനോട് അമ്മ മാപ്പ് പറയുമായിരിക്കും അല്ലേ എന്നാണ് ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്. സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്യൂസിസിയുടെ പ്രതികരണം എത്തിയതിനു പിന്നാലെയായിരുന്നു ആഷിഖ് അബുവും സംഘടനയ്‌ക്കെതിരെ വിമര്‍ശനമുന്നിച്ച് രംഗത്തെത്തിയിരുന്നത്. തുടര്‍ന്നാണ് എംഎ നിഷാദിന്റെ പ്രതികരണവും എത്തിയത്
എംഎ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്…
തിലകൻ ചേട്ടന് വേണ്ടി മുതല കണ്ണീർ പൊഴിക്കുന്നവരോട്… സ്വന്തം അഭിപ്രായം ചന്കൂറ്റത്തോടെ ആരുടെയും മുന്പിൽ വിളിച്ച് പറയാനുളള ആർജ്ജവം കാണിച്ചിട്ടുളള അതുല്ല്യ നടൻ തിലകനെ പടിക്കപ്പുറത്ത് നിർത്തിയ കാലം… തിലകൻ ചേട്ടന് വേണ്ടി വാദിക്കാൻ,പോട്ടെ ഒരു ചെറുവിരൽ അനക്കാൻ,എത്ര പേരുണ്ടായിരുന്നു? തിലകനോട് മാപ്പ് ചോദിക്കാൻ ആഹ്വാനം നടത്തുന്ന സഹോദരാ,അങ്ങയുടെ എത്ര സിനിമയിൽ തിലകൻ ചേട്ടനെ അഭിനയിപ്പിച്ചിട്ടുണ്ട് ? just asking..ഒരാകാംക്ഷ,അങ്ങനെ കണ്ടാൽ മതി… തിലകൻ എന്ന മഹാ നടനോട് കടുത്ത അനീതിയാണ് മലയാള സിനിമ പ്രവർത്തകർ ചെയ്തത്…വിലക്കുകൾക്ക് പുല്ലു വില കൽപ്പിച്ച്,അദ്ദേഹത്തേ സിനിമയിൽ അഭിനയിപ്പിച്ച,ഞങ്ങളേ പോലുളള സംവിധായകർക്ക് ഇതൊക്കെ കാണുമ്പോൾ…,സത്യം പറയാമല്ലോ..പുച്ഛം തോന്നുന്നൂ… NB..അമ്മയുടെ നടപടിയേ,സാധൂകരിക്കുന്നതല്ല എന്റ്റെ ഈ പോസ്റ്റ്…ചിലത് കാണുമ്പോൾ പ്രതികരിച്ച് പോകും..നിലപാടുകൾ ഉളളത് കൊണ്ട് തന്നെയാണ്…