ആക്രമണത്തിന് ഇരയായ നടിയെ അപകീര്‍ത്തിപ്പെടുത്തുംവിധം വിവാദ പ്രതികരണങ്ങള്‍ നടത്തിയ പി.സി ജോര്‍ജ്ജ് എം.എം.എയ്ക്ക് എതിരെ നടനും സംവിധായകനുമായ ആഷിക് അബു. തന്റെ ഫേസ്ബുക്ക് പേജിലായിരുന്നു താരത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പേജിന്റെ പൂര്‍ണ്ണരൂപം:-
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
നാലഞ്ചുപേര്‍ ഒന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചപ്പോള്‍ തോക്കെടുത്ത ‘ധൈര്യശാലിയായ’ ജനപ്രതിനിധിയാണ് ശ്രീമാന്‍ ജോര്‍ജ്ജ്. ആ തോക്ക് അദ്ദേഹം താളെ വെക്കറില്ല. ടി.വി ക്യാമറയ്ക്ക് മുന്നിലും കവലകളിലം സാമൂഹ്യ മാധ്യമങ്ങളിലും ‘തോക്ക്’ നിരന്തരം, നിര്‍ലോഭം നിറയൊഴിച്ചുകൊണ്ടിരിക്കുന്നു. ആ തോക്കിന്റെ ധൈര്യത്തിലാണ് പൂഞ്ഞാര്‍ വിപ്ലവകാരിയുടെ ആക്രോശങ്ങള്‍. എത്രകാലം പ്രബദ്ധകേരളം ഈ കളി കണ്ടുകൊണ്ടിരിക്കും എന്നത് കൗതുകമുള്ള കാര്യമാണ്. കാത്തിരിക്കുകതന്നെ..!