യുഡിഎഫ് തരംഗം പ്രചവിച്ച ഏഷ്യനെറ്റിന്റെ സര്‍വേ നടത്തിപ്പുകാരന്‍ ബിജെപി അനുഭാവി; മോദിയ്ക്ക് വേണ്ടി തല മൊട്ടയടിച്ച മോദീ ഭക്തന്‍

കൊച്ചി: കേരളത്തില്‍ യുഡിഎഫ് തരംഗവും ബിജെപിയ്ക്ക് ഒരു സീറ്റും പ്രഖ്യാപിച്ച ഏഷ്യനെറ്റിന്റെ സര്‍വേ നടത്തിപ്പുകാരന്‍ മോദിയുടെ കടുത്ത ഭക്തന്‍. ഏഷ്യാനെറ്റും ബംഗളൂരു ആസ്ഥാനമാക്കിയുള്ള എ-ഇസഡ് റിസര്‍ച്ച് പാര്‍ട്ണേഴ്സും ചേര്‍ന്നാണ് സര്‍വേ നടത്തിയത്.

എ-ഇസഡ് റിസര്‍ച്ച് പാര്‍ട്ണര്‍ കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടര്‍ ബിജെപി അനുഭാവിനയും മോദി ആരാധകനുമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

asianet sur

2014ലെ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡി വിജയിച്ചപ്പോള്‍ തല മൊട്ടയടിച്ച് ശപഥം നിറവേറ്റിയ വ്യക്തിയാണ് കമ്പനി മാനേജിങ്ങ് ഡയറക്ടര്‍ സുജോയ് മിശ്ര. മാത്രമല്ല ബിജെപിക്ക് വേണ്ടി വോട്ടുചോദിച്ചുകൊണ്ട് ഇദ്ദേഹം സോഷ്യല്‍മീഡിയയില്‍ മുന്‍പ് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോകളും ഫോട്ടോകളും വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. ഏഷ്യാനെറ്റ് തലവനും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റുകളും ഇയാള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം നിരത്തിയാണ് സര്‍വേയെ ബഹുഭൂരിപക്ഷം പേരും വിമര്‍ശിക്കുന്നത്.

രാജ്യത്തെയാകെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ദുരിതത്തിലാഴ്ത്തുകയും ചെയ്ത നോട്ട്നിരോധനം ഈ തെരഞ്ഞെടുപ്പില്‍ കാര്യമായി ബാധിക്കില്ല എന്ന വിചിത്രവാദമാണ് സര്‍വേയില്‍ ഏഷ്യാനെറ്റ് പറയുന്നത്. കുത്തനെയുള്ള ഇന്ധനവില വര്‍ധനവും വിലക്കയറ്റവുമൊന്നും ജനങ്ങളുടെ വിഷയമല്ലെന്നും ഏഷ്യാനെറ്റ് പറയുന്നു. ഖജനാവിന് 30,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ റഫേല്‍ ഇടപാടും കേരളത്തില്‍ തിരഞ്ഞെടുപ്പ് വിഷയമാകില്ലെന്നാണ് ഏഷ്യാനെറ്റ് സര്‍വെയില്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതൊക്കെ ബിജെപി അനുഭാവികളുടെ ഇടപെടലാണെന്നാണ് ആരോപണം.

64 ശതമാനം ആളുകള്‍ ശബരിമല തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്ന് അഭിപ്രായപ്പെട്ടെന്നായിരുന്നു സര്‍വേ പറഞ്ഞത്. ശബരിമല വിഷയത്തില്‍ ബിജെപിക്കൊപ്പം നിലകൊണ്ട യുഡിഎഫിനാണ് തെരഞ്ഞെടുപ്പ് ഫലം ഗുണം ചെയ്യുകയെന്നാണ് ഏഷ്യാനെറ്റിന്റെ കണ്ടെത്തല്‍.

Top