ഉമ്മന്‍ ചാണ്ടിക്ക് സരിതയുടെ തട്ടിപ്പില്‍ പങ്കുണ്ടെന്ന് പകുതിയിലധികം പേര്‍ വിശ്വസിക്കുന്നു ഏഷ്യനെറ്റ് സര്‍വേയില്‍ ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ്; നേതൃമാറ്റം വേണമെന്നും അഭിപ്രായം

തിരുവനന്തപുരം:സോളാര്‍ തട്ടിപ്പ് കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കുളതായി അമ്പത് ശതമാനത്തിലധികം പേര്‍ വിശ്വസിക്കുന്നതായി ഏഷ്യനെറ്റ് സര്‍വെ. നിയമസഭാ തെരഞ്ഞെടുപ്പില്‍ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം യുഡിഎഫിനെ പ്രതികൂലമായി ബാധിക്കുമെന്ന് 72 ശതമാനം പേര്‍ അഭിപ്രായപ്പെട്ടതായി ഏഷ്യാനെറ്റ് ന്യൂസും സീഫോറും നടത്തിയ അഭിപ്രായ സര്‍വെ. സരിത ഉന്നയിച്ച ആരോപണങ്ങളില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കുളളതായി വിശ്വസിക്കുന്നുവെന്ന് 57ശതമാനം പേര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സര്‍വെയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു.

കെ.ബാബുവിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പ് കാണിച്ചെന്ന് 49ശതമാനം പേര്‍ വിശ്വസിക്കുന്നുമദ്യനയം യുഡിഎഫിന് ഗുണം ചെയ്തുവെന്ന് 37ശതമാനം പേര്‍ വിശ്വസിക്കുന്നതായി സര്‍വെ
സോളാര്‍ റിപ്പോര്‍ട്ട് യുഡിഎഫ് സര്‍ക്കാരിന് പ്രതികൂലമാകുമെന്ന് 72 ശതമാനം പേര്‍
ഈ മാസം 112വരെ 568 ഗ്രാമപ്രദേശങ്ങളിലും, 146 നഗരങ്ങളിലുമായിട്ട് എല്ലാ ജാതിമതസമുദായങ്ങളെയും പരിഗണിച്ചുകൊണ്ടാണ് സര്‍വെ നടത്തിയതെന്നും ഏഷ്യാനെറ്റ് അവകാശപ്പെടുന്നുണ്ട്. നേതൃമാറ്റം ഉണ്ടാകണമെന്നും സര്‍വേയില്‍ പങ്കെടുത്ത 43 ശതമാനവും പേരും ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top