ഫിഫ ലോകകപ്പില്‍ ഇന്ത്യ പങ്കെടുത്തില്ല എങ്കിലും രാജ്യത്തും ആവേശത്തിന് ഒട്ടും കുറവില്ലായിരുന്നു. വിവിധ രാജ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ആരാധകരെ രാജ്യത്തിന്‍റെ എല്ലാ കോണിലും കാണാമായിരുന്നു. അതേസമയം അർജന്‍റീന ലോകകപ്പ് നേടിയതോടെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ലയണല്‍ മെസി.
എങ്ങും മെസിയുടെ പ്രശംസകര്‍ മാത്രം. 35 കാരനായ മെസി തന്‍റെ അഞ്ചാമത്തെ ലോകകപ്പ് ആണ് ഖത്തറില്‍ കളിച്ചത്. ലോകകപ്പ് നേടുക എന്ന തന്‍റെ സ്വപ്നം സാക്ഷാത്കരിയ്ക്കുകയാണ് മെസി തന്‍റെ അവസാന ലോകപ്പില്‍. ഗ്രൂപ്പില്‍ സൗദിയില്‍ നിന്നും ഏറ്റുവാങ്ങിയ പരാജയം കപ്പില്‍ മുത്തമിട്ട് അവസാനിപ്പിച്ചു മെസി. ലോകമെങ്ങും മെസി വാര്‍ത്തകളില്‍ നിറയുമ്പോള്‍ രാജ്യത്തെ ഒരു കോണ്‍ഗ്രസ് നേതാവിന്‍റെ ട്വീറ്റ് വൈറലായി മാറിയിരിയ്ക്കുകയാണ്.
അതായത്, അർജന്‍റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി അസമിലാണ് ജനിച്ചതെന്നായിരുന്നു അസമിലെ ബാർപേട്ട മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് എംപി അബ്ദുൾ ഖാലിഖ് ട്വീറ്റ് ചെയ്തത്. തന്‍റെ അബദ്ധം മനസിലാക്കിയ നേതാവ് ട്വീറ്റ് ഡിലീറ്റ് ചെയ്തുവെങ്കിലും സോഷ്യല്‍ മീഡിയ പിടികൂടി. “എന്‍റെ ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ. നിങ്ങളുടെ അസം ബന്ധത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു”, ഖത്തർ ലോകകപ്പിലെ അർജന്‍റീനയുടെ വിജയത്തിന് മെസിയെ അഭിനന്ദിക്കവേ എംപി ട്വിറ്ററിൽ കുറിച്ചു,