മെസ്സി മാജിക്ക്; ഇന്റര്‍ മയാമിക്ക് ആദ്യ കിരീടം

ന്യൂയോര്‍ക്ക്: മെസ്സിയുടെ മിന്നും പ്രകടനത്തില്‍ ഇന്റര്‍ മയാമി ചരിത്രത്തില്‍ ആദ്യമായി ലീഗ്സ് കപ്പ് കിരീടം നേടി. നാഷ്വലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ഇന്റര്‍ മയാമി കിരീടം നേടിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഒരോ ഗോള്‍ വീതമായിരുന്നു അടിച്ചിരുന്നത്. മത്സരത്തിന്റെ 23ാം മിനുട്ടില്‍ തകര്‍പ്പന്‍ ഗോളോടെ മെസ്സിയാണ് ഇന്റര്‍ മയാമിയെ മുന്നിലെത്തിച്ചത്. ഷൂട്ടൗട്ടില്‍ 11-10നാണ് മയാമി വിജയിച്ചത്.

ഏഴ് മത്സരങ്ങളില്‍ നിന്ന് 10 ഗോളുകളാണ് മെസ്സി നേടിയത്. അമേരിക്കയിലെ ആദ്യ ടൂര്‍ണമെന്റില്‍ തന്നെ മെസ്സി കീരീടം സ്വന്തമാക്കി. ഇതോടെ ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ കരിയറിലെ കിരീടനേട്ടം 44 ആയി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top