അസമിലെ വെള്ളപ്പൊക്കം; ഒരു മരണം; അഞ്ച് ലക്ഷത്തോളം ജനങ്ങള്‍ ദുരിതത്തില്‍

ഡിസ്പുര്‍: അസമില്‍ മഴയെതുടര്‍ന്നുണ്ടായ പ്രളയത്തില്‍ ഒരാള്‍ മരണപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. അഞ്ച് ലക്ഷത്തോളം ആളുകള്‍ ദുരിതത്തിലെന്ന് റിപ്പോര്‍ട്ട്. ബ്രഹ്‌മപുത്ര ഉള്‍പ്പെടെയുള്ള നിരവധി നദികള്‍ അപകടരേഖയ്ക്ക് മുകളില്‍ കരകവിഞ്ഞ് ഒഴുകുകയാണ്.

അതേസമയം, അടുത്ത കുറച്ച് ദിവസങ്ങളില്‍ കനത്ത മഴ പെയ്യുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.മഴ തുടര്‍ന്നാല്‍ ജലനിരപ്പ് വീണ്ടും ഉയരുമെന്നും അധികൃതര്‍ അറിയിച്ചു.ദല്‍ഗുരി ജില്ലയിലെ തമുല്‍പൂരില്‍ നിന്നാണ് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top