ദുരന്തമേറ്റുവാങ്ങിയത് മനുഷ്യര്‍ മാത്രമല്ല: മൃഗ ഡോക്ടറുടെ മനം വിങ്ങുന്ന കുറിപ്പ്

കേരളക്കരയെ ആകെ ഉലച്ച പേമാരിയുടെ കെടുതികള്‍ മനുഷ്യര്‍ മാത്രമല്ല അനുഭവിച്ചത്. ഉറ്റവരെ നഷ്ടപ്പെട്ടവരും വീടു നഷ്ടപ്പെട്ടവരും വസ്തുവകകള്‍ നഷ്ട്‌പ്പെട്ടവരും നമുക്കും ചുറ്റും ഉണ്ടെങ്കിലും നമ്മുടെയൊന്നും കണ്ണില്‍ അത്ര പതിഞ്ഞിട്ടില്ലാത്ത ജീവനുകളെയും നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

നമ്മുടെ വേദനകളുടെ ഫ്രെയിമുകളില്‍ ഇടംപിടിക്കാത്ത ചില മിണ്ടാപ്രാണികള്‍. അവരുടെ ചേതനയറ്റ ശരീരങ്ങളെയോര്‍ത്ത് കണ്ണീര്‍വാര്‍ക്കുന്നവര്‍ ഒരു പക്ഷേ നമുക്ക് അന്യമായിരിക്കാം. ആ മിണ്ടാ പ്രാണികള്‍ അനുഭവിച്ച ജീവനെടുക്കുന്ന വേദന മറ്റ് ദുരിതങ്ങള്‍ക്കിടയില്‍ മുങ്ങിപ്പോകുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

No automatic alt text available.

ഉപജീവനമാര്‍ഗമായ മിണ്ടാപ്രാണികള്‍ ചത്തുമലച്ചു കിടക്കുന്നത് കാണുമ്പോഴുള്ള ഉള്ളുലയ്ക്കുന്ന വേദന സമൂഹ മാധ്യമത്തിനു മുന്നില്‍ പങ്കുവയ്ക്കുകയാണ് സതീഷ് കുമാര്‍ എന്ന മൃഗഡോക്ടര്‍. ഒരു കണക്കു പുസ്തകങ്ങളിലും ഇടം പിടിക്കാത്ത അസംഖ്യം മിണ്ടാപ്രാണികള്‍ അനുഭവിച്ച വേദനയെക്കുറിച്ചാണ് സതീഷിന്റെ തുറന്നെഴുത്ത്.

Image may contain: food

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

പെരുമഴയിലും വെള്ളപ്പാച്ചിലിലും അപകടമൊന്നുമില്ലല്ലോ എന്ന് അന്വേഷിച്ച സൗഹൃദങ്ങള്‍ക്ക് നന്ദി

ഞാന്‍ സുരക്ഷിതനാണ്
പക്ഷേ ദുഖിതനും

എന്റെ തൊഴില്‍ മേഖലയിലെ നൂറു കണക്കിന് കര്‍ഷകരാണ് ഒരൊറ്റ രാത്രികൊണ്ട് സകല ജീവനോപാധികളും നഷ്ടപ്പെട്ട് അശരണരായത്

മനുഷ്യന്‍ അവന്റെ ജീവനേയും നിലനില്‍പ്പിനേയും പ്രതി വലിയ ആശങ്കയില്‍ നില്‍ക്കുന്ന ഒരു ദുരന്തമുഖത്ത് നിന്നുകൊണ്ട് മരിച്ചു പോയ മൃഗങ്ങളെപ്രതി വേദനിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ എന്ന് എനിക്കറിഞ്ഞുകൂട

Image may contain: shoes, grass and outdoor

എങ്കിലും ഒരു മൃഗഡോക്ടര്‍ എന്ന നിലയില്‍ ഞാന്‍ വേദനിക്കുന്നു
ജീവന്‍ നഷ്ടമായ അനവധി മൃഗ ജീവനുകളെ പ്രതിയും ഏക വരുമാനം നിലച്ചുപോയ അവയുടെ യജമാനന്മാരെപ്രതിയും

Image may contain: tree, dog, outdoor and nature

പാമ്പുകള്‍ പഴുതാരകള്‍ തുടങ്ങി രേഖപ്പെടുത്താതെ പോയ അസംഖ്യം മനുഷ്യേതര ജീവനുകളെപ്പറ്റിയും.

No automatic alt text available.

ചിത്രങ്ങൾക്ക് കടപ്പാട്: സതീഷ് കുമാർ  (എല്ലാ ചിത്രങ്ങളും വയനാട്ടിൽ നിന്ന്)

Top