ആലപ്പുഴ ഇരട്ടക്കൊലപാതകം: പ്രതികളെന്ന്​ സംശയിക്കുന്ന 50 പേർ കസ്റ്റഡിയിൽ; കസ്റ്റഡിയിലായത് ഇരുവിഭാ​ഗത്തിലുമുള്ള പ്രവർത്തകർ

ആലപ്പുഴ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ നാടിനെ നടുക്കിയ എസ്​.ഡി.പി.ഐ, ബി.ജെ.പി നേതാക്കളുടെ കൊലപാതകത്തിൽ പ്രതികളെന്ന്​ സംശയിക്കുന്ന 50 പേർ കസ്റ്റഡിയിൽ. ഇരുവിഭാഗങ്ങളിലുമായി ഇതുവരെ 50 പേരെ കസ്റ്റഡിയിൽ എടുത്തതായി ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥ ഹർഷിത അട്ടല്ലൂരി പറഞ്ഞു. ആറ്​ ആർ.എസ്​.എസ്​ പ്രവർത്തകരും 11 എസ്​.ഡി.പി.ഐ പ്രവർത്തകരും കസ്റ്റഡിയിൽ എടുത്തവരിൽപെടും.

എസ്​.ഡി.പി.ഐ നേതാവിൻറെ വധത്തിൽ ഗൂഢാലോചനയിൽ പങ്കാളികളായ രണ്ട് പേരെ നേരത്തേ കസ്റ്റഡിയിൽ എടുത്തതായി പൊലീസ്​ അറിയിച്ചിരുന്നു. ബി.ജെ.പി നേതാവിൻറെ വധത്തിൽ പങ്കുണ്ടെന്ന്​ സംശയിക്കുന്ന 11 പേരും പിടിയിലായിട്ടുണ്ട്​. സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ ഒരു ആംബുലൻസും പൊലീസ്​ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്​. മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെൺമണി സ്വദേശി കൊച്ചുകുട്ടൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

12 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് ആലപ്പുഴയിൽ നടന്നത്. എസ്​.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. ആലപ്പുഴ മണ്ണഞ്ചേരിയിൽ ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം ഉണ്ടായത്. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ന്​ പുലർച്ചെയാണ്​ പ്രഭാത നടത്തത്തിനിടെ ബി.ജെ.പി നേതാവ്​ രഞ്ജിത്ത് ശ്രീനിവാസൻ ​െകാല്ലപ്പെട്ടത്​. ബി.ജെ.പി നേതാവിൻറെ കൊലപാതകത്തിൽ പങ്കുണ്ടെന്ന്​ സംശയിക്കുന്ന 11 പേരെ പൊലീസ്​ നേരത്തേ കസ്റ്റഡിയിൽ എടുത്തിരുന്നു. അക്രമ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിൽ രണ്ട് ദിവസം പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Top