ആലപ്പുഴയിലെ കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി; കുറ്റവാളികളെ പിടികൂടും;സ​ങ്കു​ചി​ത​വും മ​നു​ഷ്യ​ത്വ​ഹീ​ന​വു​മാ​യ അ​ക്ര​മങ്ങ​ൾ നാ​ടി​ന് വി​പ​ത്ക​രം

ആ​ല​പ്പു​ഴ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി. കു​റ്റ​വാ​ളി​ക​ളെ​യും പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ​യും പി​ടി​കൂ​ടാ​ൻ പോ​ലീ​സി​ന്‍റെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സ​ങ്കു​ചി​ത​വും മ​നു​ഷ്യ​ത്വ​ഹീ​ന​വു​മാ​യ ഇ​ത്ത​രം അ​ക്ര​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാ​ടി​ന് വി​പ​ത്ക​ര​മാ​ണ്. കൊ​ല​യാ​ളി സം​ഘ​ങ്ങ​ളെ​യും അ​വ​രു​ടെ വി​ദ്വേ​ഷ സ​മീ​പ​ന​ങ്ങ​ളെ​യും തി​രി​ച്ച​റി​ഞ്ഞ് ഒ​റ്റ​പ്പെ​ടു​ത്താ​ൻ എ​ല്ലാ ജ​ന​ങ്ങ​ളും ത​യാ​റാ​കും എ​ന്നു​റ​പ്പു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​സ്ഡി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​സ്. ഷാ​ൻ, ഒബിസിമോ​ര്‍​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി ര​ഞ്ജി​ത് ശ്രീ​നി​വാ​സ് എ​ന്നി​വ​രാ​ണ് ആ​ല​പ്പു​ഴ​യി​ൽ മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് എ​സ്ഡി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​സ്. ഷാ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. കാ​റി​ലെ​ത്തി​യ സം​ഘം സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​പ്പി​ച്ച് ഷാ​നെ വീ​ഴ്ത്തി​യ​ശേ​ഷം തു​ട​രെ വെ​ട്ടു​ക​യാ​യി​രു​ന്നു. കാ​റി​ല്‍ നി​ന്നി​റ​ങ്ങി​യ നാ​ലു​പേ​രും ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. പി​ന്നി​ൽ ആ​ർ​എ​സ്എ​സ് ആ​ണെ​ന്ന് എ​സ്ഡി​പി​ഐ ആ​രോ​പി​ച്ചു. ദേ​ഹ​മാ​സ​ക​ലം വെ​ട്ടേ​റ്റ ഇ​ദ്ദേ​ഹ​ത്തെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇ​തി​നു പി​ന്നാ​ലെ ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ​യാ​ണ് ബി​ജെ​പി നേ​താ​വ് വേ​ട്ടേ​റ്റ് മ​രി​ച്ച​ത്. ഒ​ബി​സി മോ​ര്‍​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി ര​ഞ്ജി​ത് ശ്രീ​നി​വാ​സാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഒ​രു​സം​ഘം ആ​ക്ര​മി​ക​ള്‍ വീ​ട്ടി​ല്‍​ക​യ​റി ര​ഞ്ജി​ത്തി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Top