അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍ 21 മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് പണിമുടക്ക് പിന്‍വലിച്ചു. ചര്‍ച്ചയില്‍ പ്രതീക്ഷയുള്ളതിനാലാണ് സമരം പിന്‍വലിച്ചത്. എന്നാല്‍ വിദ്യാര്‍ഥി കണ്‍സഷന്‍ ഉള്‍പ്പെടെയുള്ള വിഷയം ഉയര്‍ത്തി പ്രതിഷേധം തുടരും. ഉന്നയിച്ച കാതലായ വിഷയങ്ങളില്‍ തീരുമാനം ആയിട്ടില്ലെന്നാണ് അസോസിയേഷന്‍ പറയുന്നത്.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒക്ടോബര്‍ 31ന് അര്‍ധരാത്രി വരെ പണിമുടക്ക് നടത്തിയിരുന്നു. വിദ്യാര്‍ത്ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കുക 140 കിലോമീറ്ററിന് മുകളില്‍ സര്‍വീസ് നടത്താനുള്ള സ്വകാര്യ സ്റ്റേജ് കാര്യേജ് പെര്‍മിറ്റ് പുനസ്ഥാപിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ 21 മുതല്‍ അനിശ്ചിതകാലസമരം തുടങ്ങുമെന്നും ബസുടമകള്‍ അന്ന് അറിയിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top