സംസ്ഥാനത്ത് ഈ മാസം 16 മുതല്‍ അനിശ്ചിതകാല ബസ് സമരം

കൊച്ചി: ഈ മാസം 16 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം. ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. നിരക്ക് ഉടന്‍ വര്‍ധിപ്പിക്കണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടു.  കൊച്ചിയില്‍ ചേര്‍ന്ന ബസുടമകളുടെ സംയുക്തസമിതിയോഗത്തിലാണ് തീരുമാനം. മിനിമം ചാർജ് പത്തു രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഒാപ്പറേറ്റേഴ്സ് കോൺഫെഡറേഷൻ കഴിഞ്ഞ മാസം അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ചിരുന്നു. ഇതേതുടർന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനുകൂല നിലപാട് സ്വീകരിക്കാമെന്ന് ഉറപ്പുനൽകിയിരുന്നു. ഇതോടെ ബസുടമകൾ പ്രഖ്യാപിച്ച സമരം പിൻവലിച്ചിരുന്നു. കിലോമീറ്റർ ചാർജ് 80 പൈസയാക്കി നിജപ്പെടുത്തണം, വിദ്യാർഥികളുടെ നിരക്ക് അഞ്ച് രൂപയായും വർധിപ്പിച്ച റോഡ് ടാക്സ് പിൻവലിക്കണമെന്നും തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകൾ മുന്നോട്ടുവച്ചിരുന്നത്.

Top