പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച ഡയറക്ടര്‍ ജാമ്യത്തിലിറങ്ങി നാല് പെണ്‍കുട്ടികളെ പീഡിപ്പിച്ചു; ആശ്വാസ ഭവനിലെ ജോസഫ് മാത്യു വീണ്ടും പിടിയില്‍

കോട്ടയം: പാമ്പാടി ആശ്വാസ ഭവന്‍ ഡയറക്ടര്‍ ജോസഫ് മാത്യു വീണ്ടും ബലാത്സംഗക്കേസില്‍ പൊലീസ് പിടിയില്‍. ആശ്വാസ ഭവന്‍ അന്തേവാസികളായ പെണ്‍കുട്ടികളുടെ പരാതിയിലാണ് അറസ്റ്റ്. പ്രായപൂര്‍ത്തിയാകാത്ത നാലു പെണ്‍കുട്ടികളാണ് പരാതി നല്‍കിയത്. 12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ജൂലൈയില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

പോക്സോ നിയമപ്രകാരം അറസ്റ്റിലായ ജോസഫ് മാത്യു നിലവില്‍ ജാമ്യത്തിലിരിക്കെയാണ് വീണ്ടും അറസ്റ്റിലായത്. ആശ്വാസ ഭവനിലെ അന്തേവാസിയായിരുന്ന ഇടുക്കി സ്വദേശിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ജോസഫ് മാത്യുവിനെ കഴിഞ്ഞ ജൂലൈയില്‍ അറസ്റ്റ് ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അനാഥയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരിക്കല്‍ ഇയാള്‍ക്കെതിരെ പരാതി വരുകയും തുടര്‍ന്ന് ജോസഫ് മാത്യു ഒളിവില്‍ പോയിരുന്നു. അമേരിക്കയിലേക്ക് കടക്കാന്‍ തീരുമാനിച്ച ഇയാളുടെ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ ആണ്ടിപ്പെട്ടയിലെ ഫാം ഹൗസില്‍ താമസിക്കുകയായിരുന്ന ജോസഫ് മാത്യുവിനെ അന്ന് പൊലീസ് പിടികൂടുകയായിരുന്നു.

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്ന് ഉന്നത രാഷ്ട്രീയ നേതാക്കളുടെ സംരക്ഷണയില്‍ വിലസിയ ഇയാളെക്കുറിച്ച് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇടുക്കി സ്വദേശിയായ പന്ത്രണ്ടുകാരിയെ ഉപദ്രവിച്ച കേസില്‍ പോക്സോ നിയമപ്രകാരം കേസ് എടുത്തതിനെ തുടര്‍ന്നാണു ജോസഫ് മാത്യു അന്ന് ഒളിവില്‍ പോയത്. അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ചു ജനകീയ പ്രതിഷേധവും ശക്തമായിരുന്നു.

ഇതേ തുടര്‍ന്നു പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. വിദേശത്തേക്കു കടക്കാതിരിക്കുമെന്ന സൂചന ലഭിച്ചതിനാല്‍ തിരിച്ചറിയല്‍ നോട്ടിസ് വിമാനത്താവളങ്ങളിലുള്‍പ്പെടെ പ്രദര്‍ശിപ്പിച്ചു. ജയിലില്‍ കഴിയുന്ന മാതാപിതാക്കളുടെ കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനമാണ് ആശ്വാസഭവന്‍.

പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഇയാള്‍ പീഡനത്തിന് ഇരയാക്കിയിരുന്നു. ഇത് സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നുവെങ്കിലും പരാതി എഴുതി നല്‍കാന്‍ ആരും ധൈര്യം കാട്ടിയില്ല. ഇടുക്കിയിലെ പെണ്‍കുട്ടി ചൈല്‍ഡ് ലൈനിന് പരാതി നല്‍കുകയായിരുന്നു. അതിനു ശേഷവും കേസ് ഇഴഞ്ഞു നീങ്ങി. ഇത് ഇയാള്‍ക്ക് രക്ഷപ്പെടുന്നതിന് അവസരം ഒരുക്കുന്നതിനാണെന്ന് പരാതി വന്നു. ജനകീയ പ്രക്ഷോഭവും ശക്തിപ്പെട്ടു. ഇതോടെയാണ് പൊലീസ് ഉണര്‍ന്നത്.

Top