അഞ്ചലില്‍ രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി: പ്രതിയ്ക്ക് 26 വര്‍ഷം തടവ്; 3.2 ലക്ഷം രൂപ പിഴ

കൊല്ലം : അഞ്ചലില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ട്യൂഷന്‍ സെന്ററിലെത്തിക്കാം എന്നു പറഞ്ഞ് കാട്ടിനുള്ളില്‍ കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് മൂന്ന് ജീവപര്യന്തവും 26 വര്‍ഷം കഠിന തടവും 3.2 ലക്ഷം രൂപ പിഴയും. മൂന്ന് ജീവപര്യന്തം ശിക്ഷ പ്രത്യേകം അനുഭവിക്കേണ്ടി വരും. സമാനതകളില്ലാത്ത കുറ്റ കൃത്യമാണ് നടന്നതെന്ന് കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.

കുട്ടിയുടെ അമ്മയുടെ സഹോദരീഭര്‍ത്താവ് രാജേഷ് ആണ് പ്രതി. കൊല നടന്നത് 2017 ഓഗസ്റ്റ് 27ന് കുളത്തൂപ്പുഴയിലെ റബര്‍ എസ്റ്റേറ്റിലാണ്. കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവായ രാജേഷ് കുറ്റക്കാരനെന്നു കോടതി ഇന്നലെ വിധിച്ചിരുന്നു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. 2017 ഓഗസ്റ്റ് 27നാണു ഏഴുവയസുകാരി അതിദാരുണമായി കൊല്ലപ്പെട്ടത്.

ട്യൂഷന്‍ ക്ലാസിലേക്ക് മുത്തശ്ശിക്കൊപ്പം പോയ പെണ്‍കുട്ടിയെ പ്രതി കാത്തു നിന്നു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ട്യൂഷന്‍ സെന്ററില്‍ എത്തിക്കാതെ കുട്ടിയെ കുളത്തൂപ്പുഴയിലെ ഒരു റബ്ബര്‍ തോട്ടത്തിലെത്തിച്ചു പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.

Top