കൂട്ടുകാരിയെ തീയറ്ററിലെത്തിച്ച് പീഡിപ്പിച്ച പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പിടിയില്‍; മൂത്രപ്പുരയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചതിന് തീയറ്ററില്‍ സഹായം

മൂവാറ്റുപുഴ: സഹപാഠിയെ തിയറ്ററിലെത്തിച്ച് മൂത്രപ്പുരയില്‍ കയറ്റി പീഡിപ്പിച്ച കുറ്റത്തിന് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോക്‌സോയും ചുമത്തിയിട്ടുണ്ട്. സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് തീയറ്ററില്‍ എത്തിക്കുകയായിരുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥികളായ രണ്ടുപേര്‍ ചേര്‍ന്നു കോതമംഗലത്തെ തിയറ്ററില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.

സിനിമ കണാന്‍ വിളിച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സിനിമയ്ക്കു ടിക്കറ്റെടുത്തതിനു പിന്നാലെ വിദ്യാര്‍ത്ഥിനിയുമായി കൂടുതല്‍ അടുപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥി രഹസ്യം പങ്കുവയ്ക്കാനുണ്ടെന്നു പറഞ്ഞു തിയറ്ററിലെ ശുചിമുറിയിലേക്കു കയറ്റുകയായിരുന്നു. പുറത്തു നിന്ന വിദ്യാര്‍ത്ഥി വാതില്‍ കുറ്റിയിട്ടു കാവല്‍ നിന്നു. ഇതിനു തിയറ്റര്‍ ജീവനക്കാരന്‍ സഹായം ചെയ്യുകയും ചെയ്തു. വിവരം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ഭീഷണി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദ്യാര്‍ത്ഥിനി സ്‌കൂളിലെ കൗണ്‍സലിങ്ങിനിടെ പീഡനവിവരം പറയുകയായിരുന്നു. തുടര്‍ന്നു ചൈല്‍ഡ് ലൈന്‍ വഴിയാണു പൊലീസിനു പരാതി നല്‍കിയത്. മൂവാറ്റുപുഴ പൊലീസ് നടത്തിയ അന്വേഷണത്തിലാണു പരീക്കണ്ണി സ്വദേശികളായ മൂന്നു പേരും പിടിയിലായത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോക്സോ നിയമ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും രക്ഷിതാക്കള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ നടക്കുമ്പോള്‍പോലും പുറത്തു പോയാല്‍ അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്നും, സമാനമായ സംഭവങ്ങള്‍ ഇതിനു മുന്‍പും നടന്നിട്ടുണ്ടെന്നും ആരോപണമുണ്ട്. വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ ലഹരി ഉപയോഗിച്ച ശേഷം എത്തുന്നതായി വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെടുന്നുണ്ടെന്നും രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍ അദ്ധ്യാപകര്‍ ഇതു ചോദ്യം ചെയ്യാറില്ല.

Top