നടി അശ്വതിയെ കേന്ദ്രീകരിച്ച് വന്‍ റാക്കറ്റ്; നിരവധി പ്രമുഖരുമായി ബന്ധം; ഫോട്ടോകളും ശബ്ദസന്ദേശങ്ങളും ഫോണില്‍

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ സിനിമാ സീരിയല്‍ നടിയും തിരുവനന്തപുരം സ്വദേശിയുമായ അശ്വതി ബാബു പെണ്‍വാണിഭവും നടത്തിയിരുന്നതായി തെളിവ്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തിന്റെ ഇടനിലക്കാരിയായാണ് അശ്വതി പ്രവര്‍ത്തിച്ചിരുന്നത്. വാട്ട്‌സ്ആപ്പ് വഴിയാണ് ഇവര്‍ ഇടപാടുകളെല്ലാം നടത്തിയിരുന്നത്. ശബ്ദസന്ദേശങ്ങളാണ് അയച്ചിരുന്നതെന്നും കണ്ടെത്തല്‍.

സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖരും ഇവരുടെ വലയില്‍ കുടുങ്ങിയിട്ടുണ്ട്. അശ്വതി ബാബുവിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ പൊലീസ് അന്വേഷണം നടത്തുന്നത്. പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും ഒരുമിച്ച് കൊണ്ടുപോയിരുന്ന ഇവര്‍ ആഢംബര ജീവിതമാണ് നയിച്ചിരുന്നത്. ഫ്‌ലാറ്റില്‍ മയക്കുമരുന്നു പാര്‍ട്ടിയും വില്പനയും നടത്തിയ കേസില്‍ ഇന്നലെയാണ് അശ്വതിയും ഡ്രൈവര്‍ ബിനോയിയും തൃക്കാക്കര പൊലീസിന്റെ പിടിയിലായത്. നടിയുടെ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ ബാംഗ്ലൂര്‍ സ്വദേശിനിയെ കണ്ടെത്തിയിരുന്നു. ഇവരെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവതി പെണ്‍വാണിഭ സംഘത്തിലെ കണ്ണിയാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മയക്കുമരുന്ന് തനിക്ക് ഉപയോഗിക്കാനായി കൊണ്ടുവന്നതാണെന്നായിരുന്നു നടി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ മുതല്‍ മോഡലുകള്‍ വരെ നടിയുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. മണിക്കൂറില്‍ 20,?000 രൂപ മുതലാണ് ഇവര്‍ ഈടാക്കിയിരുന്നത്. നിരവധി ഫോട്ടോകളും, വോയിസ് മെസേജുകളും ഉള്‍പ്പെടെ പെണ്‍വാണിഭ സംഘവുമായി നടിക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

അഭിനയമോഹവുമായാണ് അശ്വതി ബാബു തിരുവനന്തപുരം വിട്ട് കൊച്ചിയിലേക്ക് ചേക്കേറിയത്. രണ്ട് സിനിമകളിലും ചില സീരിയലുകളിലും അശ്വതി ബാബു അഭിനയിച്ചിരുന്നു. നാല് ഗ്രാം എം.ഡി.എം.എ എന്ന ലഹരിമരുന്നാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. നാല് പായ്ക്കറ്റ് അശ്വതിയുടെ പക്കലും ഒരെണ്ണം ബിനോയുടെ പക്കലുമായിരുന്നു. ഗ്രാമിന് 2000 രൂപയാണ് ഇതിന് വില. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

അശ്വതിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. നിരവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് യുവതികളെ കാഴ്ചവെച്ചിട്ടുള്ള രേഖകള്‍ ലഭിച്ചു. കൂടാതെ കോളേജ് പെണ്‍കുട്ടികളുടെ വിവരങ്ങളും അവരുടെ ചിത്രങ്ങളും കണ്ടെടുത്തു. ചില ഉന്നത ബന്ധങ്ങളും ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തിയെന്നാണ് സൂചന. ഇതു സംബന്ധിച്ച വിശദ വിവരങ്ങള്‍ പുറത്തു വിടാന്‍ പൊലീസ് തയാറായിട്ടില്ല. പ്രായപൂര്‍ത്തിയാകും മുന്‍പു തന്നെ സമാനമായ ചില കേസുകളില്‍ ഒബ്സര്‍വേഷന്‍ ഹോമില്‍ കഴിഞ്ഞ ചരിത്രവും ഇവര്‍ക്കുണ്ട്. മയക്കുമരുന്നു കേസ് മാത്രം അന്വേഷിച്ച് കൂടുതല്‍ തലവേദന ഒഴിവാക്കാനാണ് പൊലീസ് ആലോചിക്കുന്നത് എന്നാണ് വിവരം. ലഹരിമരുന്ന് ഉപയോഗിച്ചതിന് 2016 ല്‍ അശ്വതി ദുബായില്‍ പിടിയിലായിട്ടുണ്ട്.

ലഹരിമരുന്ന് വാങ്ങുവാനുള്ള പണം അനാശാസ്യത്തിലൂടെയാണ് കണ്ടെത്തുന്നതെന്നാണ് പൊലീസ് വിശദീകരണം. അറസ്റ്റിലായ നടിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പലര്‍ക്കും യുവതികളെ കാഴ്ച്ച വയ്ക്കുന്ന വിവരം പൊലീസ് കണ്ടെത്തിയത്. ശബ്ദ സന്ദേശങ്ങള്‍ക്കൊപ്പം യുവതികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി നിരക്കും അറിയിച്ച സന്ദേശങ്ങളും പൊലീസ് കണ്ടെത്തി. ഇത് സംബന്ധിച്ച വാട്ട്‌സാപ്പ് ശബ്ദസന്ദേശങ്ങള്‍ പരിശോധിച്ചു വരികയാണ്.

Top