ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു തിങ്കളാഴ്ച രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകരാണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നുളള ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
സാധാരണഗതിയിലുളള പരിശോധനകള്‍ക്കായി ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഇന്ന് എഐഐഎംഎസ്സില്‍ പ്രവേശിപ്പിച്ചു. എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയയുടെ മേല്‍നോട്ടത്തിലാണ് മുന്‍ പ്രധാനമന്ത്രിയുടെ ആരോഗ്യപരിശോധനകള്‍ നടക്കുന്നതെന്നും ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കുന്നു.
തൊണ്ണൂറ്റിമൂന്ന് വയസ്സുളള മുന്‍പ്രധാനമന്ത്രി പ്രായത്തിന്റെ അവശതയും ആരോഗ്യപരവുമായ കാരണങ്ങളാല്‍ കഴിഞ്ഞ കുറച്ചുകാലമായി രാഷ്ട്രീയത്തില്‍ സജീവമായി രംഗത്തില്ല.