മാഹി: അമിതവേഗത്തില്‍ വന്ന സ്വകാര്യബസിനു മറികടക്കാന്‍ സൗകര്യം നല്‍കിയില്ലെന്നാരോപിച്ച്, പ്രായമായ സ്ത്രീ ഉള്‍പ്പെടെയുള്ള യാത്രക്കാരെ കാര്‍ തടഞ്ഞുനിര്‍ത്തി ഗുണ്ടാസംഘം ആക്രമിച്ചു. മാഹി മഞ്ചക്കല്‍ സ്വദേശി ഇകെ സോജിത്തും അമ്മയും സുഹൃത്തും സഞ്ചരിച്ച കാറിനു നേരെയാണ് പരിയാരം ചുടലയില്‍ ഇന്നോവ കാറിലെത്തിയ സംഘം ആക്രമണം നടത്തിയത്.
അക്രമത്തില്‍ സോജിത്തിനും അമ്മ ആശാലതയ്ക്കും കൈക്കും കഴുത്തിനും പരുക്കേറ്റു. സോജിത്തിന്റെ കഴുത്തിലുണ്ടായിരുന്ന അഞ്ചുപവന്‍ സ്വര്‍ണമാലയും പൊട്ടിച്ചു കൊണ്ടു പോയതായി പരാതിയില്‍ പറയുന്നു.
സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാരായ മൂന്നു പേരടക്കം പത്തുപേരെ പരിയാരം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമിത വേഗതയിൽ സഞ്ചരിച്ച സ്വകാര്യ ബസും, അക്രമികൾ സഞ്ചരിച്ച ഇന്നോവ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.