യെച്ചൂരിക്കെതിരായ അക്രമം: സംസ്ഥാനത്ത് വ്യാപക പ്രതിഷേധം; തിരുവനന്തപുരത്ത് ബിജെപി ഹർത്താൽ ആരംഭിച്ചു

തിരുവനന്തപുരം: സീതാറാം യെച്ചൂരിയെ ആക്രമിച്ചതിനെതിരെ സിപിഐഎം ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. സംസ്ഥാനമൊട്ടുക്ക് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

സ്റ്റാച്യു ട്യൂട്ടേഴ്‌സ് ലെയിനിലെ ബിജെപി ജില്ല ഓഫിസിന് നേരെയുണ്ടായ ബോംബേറിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിൽ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താൽ തുടങ്ങി. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാട്ടാക്കടയിൽ ഹർത്താൽ അനുകൂലികൾ ബസുകൾ തടയാൻ ശ്രമിച്ചത് പൊലീസ് ഇടപെട്ട് പരിഹരിച്ചു. കെഎസ്ആർടിസി സർവീസുകൾ മുടക്കം കൂടാതെ നടക്കുന്നുണ്ട്. ട്രെയിനിലുംമറ്റും വന്നെത്തുന്ന ദീർഘദൂര യാത്രക്കാർക്ക് പൊലീസ് യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ട്. 10മണിക്ക് സെക്രട്ടേറിയറ്റിലേക്ക് ബിജെപി പ്രവർത്തകരുടെ പ്രതിഷേധ മാർച്ച് നടക്കും.

ഹർത്താലിന്റെ സാഹചര്യത്തിൽ ഇന്നു നടക്കേണ്ടിയിരുന്ന ഹയർ സെക്കൻഡറി സേ പരീക്ഷ ജൂൺ പതിനാലിലേക്കു മാറ്റിവച്ചതായി അധികൃതർ അറിയിച്ചു.

Top