ഭിക്ഷകൊടുത്ത കൈയ്ക്കു തന്നെ കൊത്തി: വീടിനുള്ളിൽ അതിക്രമിച്ചു കയറിയ യാചകൻ 66 കാരിയെ പീഡിപ്പിച്ചു

സ്വന്തം ലേഖകൻ

ആലപ്പുഴ: വിരുന്നെത്തിയവൻ വീട്ടുകാരാകുന്ന കഥ കേട്ടിട്ടുണ്ട്്. എന്ന ഭിക്ഷയാചിച്ചെത്തിയവൻ വീട്ടുകാര് പീഡിപ്പിക്കുന്നതാണ് കണ്ടത്. ആലപ്പുഴ പരുമലയിലാണ് 66കാരനായ യാചകൻ ആറാംക്ലാസുകാരിയെ പീഡിപ്പിച്ചത്. അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒപ്പം അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിൽ താമസിച്ചിരുന്ന ബാലികയ്ക്ക് യാചകനിൽ നിന്ന് ക്രൂര പീഡനമാണ് നേരിടേണ്ടി വന്നത്. 40 വർഷമായി പരുമലയുടെ സമീപ പ്രദേശങ്ങളിൽ ഭിക്ഷാടനം നടത്തുന്ന, തമിഴ്‌നാട് മധുരമീനാക്ഷി ക്ഷേത്രത്തിനു സമീപം മാരിയമ്മാൾ തെരുവ് സ്വദേശി കണ്ണനെ (കൃഷ്ണൻ66)യാണ് അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂലിപ്പണി ചെയ്താണ് അപ്പൂപ്പനും അമ്മൂമ്മയും കുട്ടിയെ വളർത്തിയത്. ഇവർ രണ്ടുപേരും ജോലിക്ക് പോകുന്നതു കൊണ്ട് സ്‌കൂൾ അവധിയുള്ള ദിവസങ്ങളിൽ കുട്ടി വീട്ടിൽ ഒറ്റയ്ക്കാണെന്ന് സ്ഥിരമായി ഭിക്ഷാടനത്തിനെത്തിയിരുന്ന കണ്ണൻ മനസ്സിലാക്കി. 13 ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. കുട്ടിക്ക് രണ്ട് വയസുള്ളപ്പോഴാണ് മാതാപിതാക്കൾ നാടുവിട്ടത്. അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്.

ഭിഷാടനത്തിനെത്തിയ കണ്ണൻ വീട്ടിലേക്കു കടന്നുകയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. നടന്ന സംഭവങ്ങൾ പുറത്തുപറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്‌കൂളിലെത്തിയ വിദ്യാർഥിനിയിൽ നിന്ന് അധ്യാപകരാണ് കാര്യങ്ങൾ മനസിലാക്കിയത്. തുടർന്ന് ചൈൽഡ്‌ലൈൻ പ്രവർത്തകരെ വിവരമറിയിച്ചു. വ്യാഴാഴ്ച രാവിലെ പരുമലയിൽ നിന്നാണ് പുളിക്കീഴ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തുണയ്ക്ക് ആരുമില്ലാതെ ബാലികയെ പോലീസ് വാഹനത്തിൽ വീട്ടിൽ തെളിവെടുപ്പിനായി കൊണ്ട് വന്നതിനെ നാട്ടുകാർ എതിർത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Top