ഓസ്ട്രിയന്‍ ടെലിവിഷന്‍ ഷോയായ ഓസ്ട്രിയായ് നെക്‌സ്റ്റ് ടോപ്പ് മോഡല്‍ 2017 വിവാദത്തില്‍. പരിപാടിയുടെ പുതിയ എപ്പിസോഡാണ് വിവാദത്തിന് വഴിവച്ചത്. മത്സരാര്‍ത്ഥികളായ മോഡലുകളെ പൂര്‍ണ്ണ നഗ്നരാക്കി മത്സരത്തില്‍ പങ്കെടുപ്പിച്ചതാണ് വിവാദത്തിന് കാരണം. ഇതിന് പുറമെ പുരുഷ മത്സരാര്‍ത്ഥികള്‍ക്കൊപ്പം സ്ത്രീ മത്സരാര്‍ത്ഥികളെ നഗ്‌നരാക്കി നിര്‍ത്തി ഫോട്ടോഷൂട്ട് നടത്തുകയും ചെയ്തു.
മികച്ച മോഡലുകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഓസ്ട്രിയന്‍ ചാനല്‍ റിയാലിറ്റി ഷോയാണ് നെക്സ്റ്റ് ടോപ്പ് മോഡല്‍ ഷോ. ഷോയില്‍ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ടാസ്‌കുകളില്‍ ഒന്നായിരുന്നു നഗ്‌ന ഫോട്ടോഷൂട്ട്. ടാസ്‌ക് കേട്ട് ചില മത്സരാര്‍ത്ഥികള്‍ കണ്ണീരണിഞ്ഞപ്പോള്‍ മറ്റു ചിലര്‍ ചലഞ്ച് ഏറ്റെടുത്തു. നെക്സ്റ്റ് ടോപ്പ് മോഡല്‍ ഷോയുടെ എട്ടാം എഡിഷനിലെ രണ്ടാം എപ്പിസോഡിലാണ് പ്രൊഡ്യൂസര്‍ മത്സരാര്‍ത്ഥികള്‍ക്ക് ഇത്തരം വെല്ലുവിളി നല്‍കിയത്.
ഒരു വീടിന്റെ ബാല്‍ക്കണി പശ്ചാത്തലമായുള്ള ഫോട്ടോ ഷൂട്ടില്‍ ടാസ്‌ക്ക് മുഴുവനാക്കാന്‍ മത്സരാര്‍ത്ഥികള്‍ക്ക് വെറും 15 മിനിട്ടാണ് നല്‍കിയത്. 15 മിനിട്ടിനുള്ളി മികച്ച ഫോട്ടോഗ്രാഫ് ലഭിക്കണമെന്നതായിരുന്നു നിബന്ധന. ഫോട്ടോഷൂട്ടില്‍ പങ്കെടുത്ത പുരുഷ മോഡലുകള്‍ മുഴുവന്‍ വസ്ത്രങ്ങളും ധരിച്ച് പങ്കെടുത്തപ്പോള്‍ പരിപൂര്‍ണ നഗ്‌നരായാണ് വനിതാ മോഡലുകള്‍ വെല്ലുവിളി ഏറ്റെടുത്തത്.
പെണ്‍കുട്ടികളുടെ നഗ്നതയെ പ്രൊഡ്യൂസര്‍ വില്‍പ്പന ചരക്കാക്കുകയാണെന്ന് ആരോപിച്ച് നിരവധി പേര്‍ രംഗത്തെത്തി. ചാനല്‍ പരിപാടിയുടെ പ്രൊമോ പുറത്ത് വിട്ടതോടെ സോഷ്യല്‍ മീഡിയയിലടക്കം ചാനലിനും പ്രൊഡ്യൂസര്‍ക്കും എതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്.