എപ്പോഴും വിശപ്പ്, 115 കിലോ തൂക്കം..മകളെയോര്‍ത്ത് വിഷമിച്ച് ഈ അമ്മയും അച്ഛനും

അമ്മേ വിശക്കുന്നുവെന്ന നിലവിളിയാണ് ഈ വീട്ടില്‍ എപ്പോഴും…ഏതൊരമ്മയും അച്ഛനും ആഗ്രഹിക്കുന്ന പോലെ മകളുടെ വിശപ്പ് മാറ്റി സന്തോഷത്തോടെ കഴിയണമെന്ന് തന്നെയാണ് ബിന്ദുവിന്റെയും ബിജുവിന്റെയും ആഗ്രഹവും..എന്നാല്‍ അതിന് കഴിയാതെ നോക്കിനില്‍ക്കാനും മകളെയോര്‍ത്ത് കരയാനുമേ ഇവര്‍ക്കാകുന്നുള്ളൂ…

പൊന്നാനിക്കടുത്ത് എരമംഗലം ചെരിവുകലയിലാണ് ആരുടെയും കരളലയിക്കുന്ന കാഴ്ച. ഓട്ടിസം ബാധിച്ച ഗോപിക എന്ന പതിനാലുകാരിയുടെ ജീവിതം അത്രത്തോളം കഷ്ടമാണ്. സംസാരിക്കാന്‍ കഴിയാത്ത ഗോപികയ്ക്ക് എപ്പോഴും വിശപ്പാണ്. വിശക്കുമ്പോള്‍ വാവിട്ട് അവള്‍ കരയും..രണ്ടാം വയസിലാണ് ഗോപികയ്ക്ക് രോഗാവസ്ഥ തുടങ്ങുന്നത്. ഇപ്പോള്‍ സ്‌കൂളില്‍ പോകാന്‍ കഴിയാതെ മുഴുവന്‍ സമയവും വീട്ടിലിരിക്കുകയാണ് ഗോപിക. ഇപ്പോള്‍ ഗോപികയ്ക്ക് 115 കിലോ ഭാരമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗോപികയുടെ ചികിത്സയ്ക്കായി ആലപ്പുഴയിലുണ്ടായിരുന്ന വീട് വിറ്റതോടെ വാടക വീട്ടിലാണ് ഈ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്. ഗോപികയുടെ അവസ്ഥ തളര്‍ത്തിയ കുടുംബത്തെ വിധി പിന്നെയും വേട്ടയാടുകയായിരുന്നു. ആറുവര്‍ഷം മുന്‍പ് തലച്ചോറില്‍ രക്തസ്രാവമുണ്ടായി ബിജുവും വീണു. പിന്നീട് എഴുന്നേറ്റ് നടക്കാവുന്ന സ്ഥിതിയിലെത്തിയപ്പോള്‍ ഉപജീവനത്തിനായി ലോട്ടറി കച്ചവടത്തിനിറങ്ങി. പക്ഷേ വഴിയില്‍ തലകറങ്ങി വീഴുന്നത് പതിവായതോടെ ആ വരുമാനമാര്‍ഗവും അടഞ്ഞു.

ഇപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ എവിടെ മുട്ടണമെന്നറിയാതെ ഇരുട്ടില്‍ കഴിയുകയാണ് ഈ കുടുംബം. സന്മനസുള്ളവരുടെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ് ഇവര്‍.

ബാങ്ക് അക്കൗണ്ട്: 4270001700030255

ifsc code- PUNB 0427000 Eramangalam

ഫോണ്‍ – 9895203820

Top