കൊച്ചി: എറണാകുളത്ത് വീണ്ടും ഓട്ടോക്കാരുടെ ഗുണ്ടായിസം. നോര്‍ത്ത് പറവൂരിലെ ഓട്ടോക്കാരാണ് ബ്ലാംഗ്ലൂരില്‍നിന്നെത്തിയ മലയാളി യുവതി യാത്രചെയ്ത വാഹനം തടഞ്ഞ് ഗുണ്ടായിസം കാട്ടിയത്.
ഇന്ന് രാവിലെയാണ് സംഭവം. നോര്‍ത്ത് പറവൂരില്‍ നിന്ന് പരീക്ഷാസ്ഥലത്തേക്കുള്ള വാടക ചോദിച്ചപ്പോള്‍ 80 രൂപയെന്നാണ് ഓട്ടോ ഡ്രൈവര്‍ പറഞ്ഞത്.ഈ തുകയ്ക്കുള്ള ഓട്ടം ഇല്ലെന്നും 60 രൂപ നല്കാം എന്നും പറഞ്ഞിട്ടും അവര്‍ ഓട്ടം വരാന്‍ തയ്യാറായില്ല. എന്നാല്‍ മറ്റു മാര്‍ഗ്ഗം തേടാം എന്ന് കരുതി റോഡിനപ്പുറം കടന്ന ശ്യാമിലി അവിടെയുണ്ടായിരുന്ന ഒരു ഓട്ടോ ടാക്‌സിയ്ക്കു സമീപം ചെന്നു വാടക ചോദിച്ചപ്പോള്‍ മീറ്ററില്‍ കാണിക്കുന്നത് മതിയെന്ന് പറഞ്ഞു. ഇതോടെ ഈ വാഹനത്തില്‍ യാത്ര ചെയ്യാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വാഹനം തടഞ്ഞത്.
യുവതി ആ ഓട്ടോടാക്‌സിയില്‍ കയറിയതോടെ ഒട്ടോ ഡ്രൈവര്‍മാര്‍ വഹനം വളയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. 80 രൂപാ കൊടുത്തു യാത്ര ചെയ്താല്‍ മതിയെന്നായിരുന്നു അവരുടെ നിലപാട്
സംഘം ചേര്‍ന്ന ഓട്ടോക്കാരോട് തനിക്ക് താല്‍പര്യമുള്ള ഓട്ടോയില്‍ യാത്ര ചെയ്യാന്‍ അവകാശമില്ലേ എന്ന് യുവതി ചോദിച്ചിട്ടും ഇവര്‍ ഭീഷണി തുടര്‍ന്നു. എന്നാല്‍ യുവതിയെ സഹായിക്കാന്‍ ഇവരിലാരും തയ്യാറായില്ല.
ഇത്രയധികം ബഹളം ഉണ്ടാക്കുന്ന നിങ്ങളുടെ വണ്ടിയില്‍ ഇനി ഞാന്‍ എന്ത് വിശ്വസിച്ചു കയറും? എന്റെ പണത്തിന് എനിക്ക് മൂല്യമുണ്ട് എന്നെല്ലാം ശ്യാമിലി അവരോട് പറയുന്നുണ്ടായിരുന്നു.
തന്നോട് അമിത വാടക ചോദിച്ച ഓട്ടോക്കാരില്‍ വിശ്വാസമില്ലെന്ന് പറഞ്ഞ് യുവതി ഇരിക്കുന്ന ഓട്ടോയില്‍ തന്നെ ഒരുവിധത്തില്‍ യാത്ര തുടര്‍ന്നു. വഴിയാത്രയില്‍ ഇടയ്ക്കിടെ ഓട്ടോ ടാക്‌സിക്കാരനായ ഈ ഡ്രൈവര്‍ ബഹളം വച്ച ഓട്ടോറിക്ഷക്കാര്‍ ചെയ്തതു ശരിയല്ല എന്നും ഒരു സ്ത്രീയോട് ഇങ്ങനെയെല്ലമാണോ പെരുമാറെണ്ടതെന്നും ആവേശം കൊള്ളുന്നുണ്ടായിരുന്നു. പക്ഷെ അല്‍പസമയത്തിനുള്ളില്‍ കാര്യങ്ങള്‍ പിന്നെയും മാറിമറിഞ്ഞു
ഇറങ്ങേണ്ട സ്ഥലത്തെത്തി മീറ്റര്‍ പരിശോധിച്ചപ്പോള്‍ 40 രൂപയാണ് ചാര്‍ജ് കണ്ടത്. എന്നാല്‍ റിട്ടേണ്‍ ചാര്‍ജടക്കം 80 രൂപ വേണമെന്ന് ആവശ്യപ്പെട്ട ‘നല്ലവനായ’ ഓട്ടോ ഡ്രൈവറിന്റെ മറ്റൊരു ഭാവമാണ് യുവതി കണ്ടത്.
ഇക്കണ്ട ബഹളങ്ങള്‍ എല്ലാം ഉണ്ടായത് അമിതമായി ആവശ്യപ്പെട്ട തുക സംബന്ധിച്ച തര്‍ക്കമാണ് എന്ന് ശ്യാമിലി വാദിച്ചു. കൂടിപ്പോയാല്‍ 5 കിലോമീറ്റര്‍ ദൂരം മാത്രമാണ് യാത്ര ചെയ്തത്. മീറ്റര്‍ ചാര്‍ജ് മാത്രമേ നല്‍കൂ എന്ന് യുവതി വാദിച്ചെങ്കിലും ഓട്ടോ ഡ്രൈവര്‍ വഴങ്ങുന്നുണ്ടായിരുന്നില്ല എന്ന് യുവതി പറയുന്നു. ഇനിയും തര്‍ക്കിക്കാനും അവകാശത്തെ വാദിക്കാനും സമയം ഇല്ലാത്തതിനാല്‍ ഒടുവില്‍ ശ്യാമിലിക്ക് 80 രൂപ തന്നെ കൊടുക്കേണ്ടിവന്നു.
”പണം പോയത് പോട്ടെ എന്ന് വയ്ക്കാം..”ശ്യാമിലി പറയുന്നു..”എങ്കിലും ഒന്നു ചോദിക്കാതിരിക്കാന്‍ കഴിയുന്നില്ല…
കൊച്ചിയിലെ ഓട്ടോചേട്ടന്മാരെ ഇതോ നിങ്ങളുടെ സ്ത്രീനീതി?