നിപ ബാധിച്ച് മരിച്ച ആയഞ്ചേരി സ്വദേശിയുടെ മൃതദേഹം ഖബറടക്കി; സംസ്‌കാരം ചടങ്ങുകള്‍ പ്രോട്ടോക്കോള്‍ പാലിച്ച്

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച ആയഞ്ചേരി മംഗലാട് സ്വദേശി നാല്‍പതുകാരന്റെ മൃതദേഹം സംസ്‌കരിച്ചു. കടമേരി ജമാഅത്ത് പള്ളി ഖബറിസ്ഥാനിലാണ് ഖബറടക്കിയത് . പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സംസ്‌കാരം ചടങ്ങുകള്‍ നടന്നത്. കഴിഞ്ഞ മാസം 30 ന് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ട 45 വയസുകാരനുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ് ഇവര്‍ക്ക് രോഗ ബാധയുണ്ടായതെന്ന് സ്ഥിരീകരിച്ചതിനാല്‍ അതും നിപ ബാധയെന്ന നിഗമനത്തില്‍ ആരോഗ്യവകുപ്പ് എത്തുകയായിരുന്നു.

മരണപ്പെട്ട മരുതോങ്കര സ്വദേശിയുടെ 9 വയസുള്ള മകനും ഭാര്യ സഹോദരനുമാണ് നിപ ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 9 വയസുകാരന്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. മരിച്ചയാളുടെ നാലുവയസുള്ള മകളുടെയും ഭാര്യസഹോദരന്റെ പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെയം പരിശോധനാ ഫലം നെഗറ്റീവാണ്. മരണപ്പെട്ട രണ്ടുപേര്‍ക്കുമായി 168 പേരുടെ സമ്പര്‍ക്ക് പട്ടികയാണ് ആരോഗ്യവകുപ്പ് തയാറാക്കിയത്. ഇവര്‍ നിരീക്ഷണത്തിലാണ്. രോഗബാധിതരുടെ റൂട്ട് പ്രസിദ്ധീകരിക്കും. കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ച വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top