മോഹന്‍ലാലിനെ നായകനായി ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വില്ലനെതിരെ കുപ്രചരണം നടത്തുന്നവര്‍ക്കെതിരെ സംവിധായകൻ. സിനിമയെ കുറിച്ച് നടത്തുന്ന മോശം പ്രചരണങ്ങളില്‍ പ്രതിഷേധിച്ച് ബി ഉണ്ണിക്കൃഷ്ണന്‍ ഫേസ്‍ബുക്കില്‍ കുറിച്ചു. കുറെ അധികമാളുകളുടെ അധ്വാനത്തേയും സര്‍ഗ്ഗാത്മകതയേയുമാണ് ചിലര്‍ അവഹേളിക്കുന്നതെന്ന് ബി ഉണ്ണിക്കൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
ഫേയ്‌സ് ബുക്ക് പേജിന്റെ പൂര്‍ണ്ണ രൂപം
വില്ലന്‍’ എന്ന സിനിമയുടെ തിരക്കഥയെക്കുറിച്ച്, മെയ്ക്കിങ്ങിനെ കുറിച്ചൊക്കെ നടക്കുന്ന ചില വന്‍ ചര്‍ച്ചകള്‍ ശ്രദ്ധയില്‍പ്പെട്ടു. കള്ളപ്പേരുകളില്‍, ചില ഡിസ്‌ക്കഷന്‍ ‘ഫോറ’ങ്ങളിലാണ് സംഗതി അരങ്ങേറുന്നത്. ‘നാന’യില്‍ അടിച്ചുവന്ന ശ്രീകാന്തിന്റെ ചില ചിത്രങ്ങള്‍ വെച്ച് മൊത്തം സിനിമയെ വിലയിരുത്തി ‘തള്ളുന്നു.’ ഒരുത്തന്‍ പറയുന്നു, തിരക്കഥ മുഴുവന്‍ വായിച്ചെന്ന്. പിന്നെ, 8കെ, വി എഫെക്റ്റ്‌സ് എല്ലാത്തിനേം കുറിച്ച് ‘ആധികാരിക ചര്‍ച്ച.’ ഒരുത്തന്‍ എഴുതുന്നു: ഈ സിനിമയിലെ വില്ലന്മാരൊക്കെ ‘suited up’ ആണെന്ന്. ഹോ.. എന്തൊരു ഇംഗ്ലീഷ്! യാതൊരു വിവരവുമില്ലാതെ, അടിസ്ഥാനരഹിതമായ മുന്‍വിധികളോടെ ഒരു ചിത്രത്തെ സമീപിക്കുമ്പോള്‍, ഒരു സംവിധായകന്റെ മാത്രമല്ല, കുറെ അധികമാളുകളുടെ അധ്വാനത്തേയും സര്‍ഗ്ഗാത്മകതയേയുമാണ് ഇവര്‍ അവഹേളിക്കുന്നത്.