കിടിലന്‍ ട്രയിലറുമായി ലോഹമെത്തി; മോഹന്‍ലാല്‍ രഞ്ജിത്ത് ചിത്രം ആഗസ്റ്റ് 20 ന്

മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആവേശമായി ലോഹം ട്രയ്‌ലര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്റെ രഞ്ജിത് ചിത്രം ലോഹം ആഗസ്റ്റ് 20ന് തിയറ്ററുകളിലെത്തും. സ്പിരിറ്റിന് ശേഷം മോഹന്‍ലാല്‍രഞ്ജിത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്.

തമിഴ്‌നടി ആന്‍ഡ്രിയ ആണ് നായികയായി എത്തുന്നത്. ഏറെ നിഗൂഡതകളുള്ള രാജു എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാലും
ജയന്തിയായി ആന്‍ഡ്രിയയും എത്തുന്നു. ഏറെ കൗതുകകരവും ഉദ്വേഗജനകവുമായ നിരവധി മുഹൂര്‍ത്തങ്ങളിലൂടെ വികസിക്കുന്ന ലോഹം മോഹന്‍ലാലിന്റെ സ്‌റ്റൈലിഷ് ത്രില്ലറാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രഞ്ജി പണിക്കര്‍, ഇര്‍ഷാദ്, ഹരീഷ് പേരാടി, അബു സലിം, സിദ്ദിഖ്, അജ്മല്‍ അമീര്‍, വിജയരാഘവന്‍, മുത്തുമണി, അജു വര്‍ഗീസ്, മണിക്കുട്ടന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. നടി മൈഥിലിയാണ് ലോഹത്തിന്റെ സഹസംവിധായിക. ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലും നടി എത്തുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കുന്നു.

Top