ചാര്‍ലിയേയും ദുല്‍ഖര്‍ സല്‍മാനെയും പ്രശംസകൊണ്ടുമൂടി സംവിധായകന് ബി ഉണ്ണികൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ചാര്‍ലിയിലെ പ്രകടനത്തിലൂടെ ദുല്‍ഖറിന് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും ലെഗസിയെ ഒരേസമയം ഉള്‍ക്കൊള്ളാനും പുനര്‍വ്യാഖ്യാനം ചെയ്യാനും സാധിച്ചുവെന്ന് ഉണ്ണികൃഷ്ണന് പറയുന്നു. ഓര്‍ത്തുനോക്കുമ്പോള്‍ നമുക്ക് ഏറെ പ്രിയപ്പെട്ട ചില മോഹന്‍ലാല്‍ കഥാപാത്രങ്ങളുടെ ഛായകള്‍ ചാര്‍ലിയില്‍ പടര്‍ന്നുകിടപ്പുണ്ട്. ദുല്‍ഖറിലെ നടന് തന്നെ നിര്‍മിച്ച സിനിമാ ചരിത്രത്തോട് ഇത്രമേല്‍ അര്‍ഥവത്തായി സംവദിച്ച മറ്റൊരു ചിത്രമില്ലെന്നും ഉണ്ണികൃഷ്ണന് പറയുന്നു