ബാഹുബലി നായകന്‍ പ്രഭാസ് സിനിമാ തിരക്കിനിടിയല്‍ മാറ്റിവച്ചത് ആറായിരത്തോളം വിവാഹ ആലോചനകള്‍, ഒരു തെലുങ്ക് പത്രമാണ് കണക്കുകള്‍ നിരത്തി പ്രഭാസിനു വന്ന വിവാഹലോചനകള്‍ വാര്‍ത്തയാക്കിയിരിക്കുന്നത്. പൂര്‍ണമായും ബാഹുബലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാല്‍ വിവാഹത്തില്‍ നിന്ന് പ്രഭാസ് ഒഴിഞ്ഞു മാറുകയായിരുന്നു. ഇതുകൂടാതെ 10 കോടിയുടെ പരസ്യ ഓഫറും നടന്‍ സിനിമയ്ക്കായി വേണ്ടെന്നുവച്ചു. എന്തായാലും ബാഹുബലി കഴിഞ്ഞതോടെ പ്രഭാസിനെ കയ്യോടെ വിവാഹം കഴിപ്പിക്കാനാണ് വീട്ടുകാരുടെ തീരുമാനം.
2013 ജൂലൈയില്‍ ബാഹുബലി ഒന്നാം ഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിച്ച ശേഷം പ്രഭാസ് ഇതുവരെ മറ്റൊരു സിനിമയുടെയും ഭാഗമായിട്ടില്ല. ബാഹുബലിയെ മനസ്സിലാവാഹിച്ചുള്ള ഒരുക്കങ്ങള്‍ ചിത്രീകരണത്തിനും ആറു മാസം മുന്‍പേ തുടങ്ങിയിരുന്നു. 84 കിലോ ശരീരഭാരം ആറ് മാസം കൊണ്ട് സെഞ്ചുറി കടത്തി 102ല്‍ എത്തിച്ചു. 613 ചിത്രീകരണ ദിവസങ്ങള്‍, പ്രോജക്ടിനായി മാറ്റിവച്ചത് അഞ്ച് വര്‍ഷം. അവസാനം പ്രഭാസ് ബാഹുബലിയുടെ കുപ്പായം ഊരി. ഈ വര്‍ഷം ജനുവരി ആറിനാണ് ബാഹുബലി: ദ കണ്‍ക്ലൂഷനിലെ തന്റെ അവസാനരംഗം പ്രഭാസ് അഭിനയിച്ചു തീര്‍ത്ത
ബാഹുബലി 2 ചരിത്രം സൃഷ്ടിക്കുമ്പോള്‍ പ്രഭാസ് കൂട്ടുകാര്‍ക്കൊപ്പം അവധി ആഘോഷിക്കുകയാണ്. അമേരിക്കയിലാണ് പ്രഭാസ് ഇപ്പോള്‍. മെയ് മാസം മുഴുവന്‍ അമേരിക്കയില്‍ ചിലവഴിച്ച ശേഷം ജൂണ്‍ ആദ്യവാരം അദ്ദേഹം മടങ്ങിയെത്തും. അതിന് ശേഷമാകും പുതിയ ചിത്രമായ സാഹോയുടെ ഷൂട്ടിങ് തുടങ്ങൂ.
ചെന്നൈയില്‍ ജനിച്ച, എന്‍ജിനിയറിങ് ബിരുദധാരിയായ പ്രഭാസ് 2002ല്‍ ഈശ്വര്‍ എന്ന ചിത്രത്തിലൂടെയാണു അരങ്ങേറുന്നത്. വര്‍ഷം എന്ന രണ്ടാം ചിത്രത്തിലൂടെ തെലുങ്കിലെ താരമായി വളര്‍ന്ന പ്രഭാസ് രാജമൗലിയുടെ തന്നെ ചത്രപതിയിലെ അഭയാര്‍ഥി വേഷത്തിലൂടെയാണ് സൂപ്പര്‍താരമായി മാറുന്നത്. തന്റെ സ്വപ്ന സിനിമയിലെ നായകനാക്കി പ്രഭാസിനെ മാറ്റാന്‍ രാജമൗലിക്കു പ്രേരണയായതും ആ അനുഭവ പരിചയമാണ്. പക്ഷേ, അതിനു വേണ്ടിയുള്ള പ്രഭാസിന്റെ സമര്‍പ്പണവും അസാമാന്യമായിരുന്നു.
ബാഹുബലിയാകാന്‍ താരം ഒത്തിരിയേറെ കഷ്ടപ്പെട്ടു. ശരീരം മാറ്റിമറിച്ചു. ആയോധനകല അഭ്യസിച്ചു. അധ്വാനത്തിന്റെയും ആത്മാര്‍ത്ഥതയുടെയും ഫലം തന്നെയാണ് സിനിമയുടെ വിജയം. ശരീരത്തിന് ഭാരം കൂട്ടാന്‍ 40 മുട്ടവെള്ളയാണ് എല്ലാ ദിവസവും കഴിച്ചുകൊണ്ടിരുന്നത്. പ്രത്യേക ജിം. അങ്ങനെ അക്ഷരാര്‍ഥത്തില്‍ പ്രഭാസ് ബാഹുബലിയായി മാറുകയായിരുന്നു.
ദുര്‍മേദസ് ഒട്ടും കൂടാതെ വടിവൊത്ത രീതിയില്‍ മസിലുകള്‍ പെരുപ്പിച്ച് നേടിയ ഈ കായിക ക്ഷമതയ്ക്കായി ഒന്നര കോടിയോളം രൂപയുടെ ജിംനേഷ്യം ഉപകരണങ്ങളാണത്രേ പ്രഭാസിന്റെ വീട്ടിലെത്തിച്ചത്.