ബാഹുബലി ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ കുതിച്ചു കയറുന്നു; ടിക്കറ്റ് ഒന്നിന് ഈടാക്കുന്നത് 500 രൂപ വരെ; തീയറ്ററുകള്‍ പൂരപ്പറമ്പാകുമ്പോള്‍ പിന്നാമ്പുറത്ത് വന്‍ കൊള്ള

ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി പല കളക്ഷന്‍ റക്കാഡുകളും തകര്‍ത്തെരിയുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ബാഹുബലി ഒന്നാം ഭാഗത്തിനെക്കാള്‍ സുന്ദരമായി നിര്‍മ്മിച്ചിരിക്കുകയാണ് രണ്ടാം ഭാഗമെന്ന അഭിപ്രായമാണ് എവിടെയും. എന്നാല്‍ അതോടാപ്പം കരിഞ്ചന്തയിലും കുതിച്ചുകയറുകയാണ്. ബാഹുബലി 2 ദി കണ്‍ക്ലൂഷന്റെ ടിക്കറ്റുകള്‍. കോഴിക്കോട് അപ്‌സര, കൈരളി തിയറ്ററുകളില്‍ കരിഞ്ചന്തയില്‍ ടിക്കറ്റുകള്‍ വിറ്റത് 500 രൂപയ്ക്ക്.

തിങ്കള്‍ വരെയുള്ള ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായി ബോര്‍ഡുകള്‍ തൂക്കിയിരിക്കുന്ന തിയറ്ററുകളിലാണ് കരിഞ്ചന്തക്കാര്‍ വിലസുന്നത്. സമീപ കാലത്തൊന്നും കാണാത്ത തിരക്ക് തിയറ്ററുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടതോടെ എന്തുവിലകൊടുത്തും സിനിമ കാണാന്‍ എത്തുന്നവരെ ചാക്കിലാക്കിയാണ് ബാഹുബലി ടിക്കറ്റൊന്നിന് 500രൂപ എന്ന നിലയിലേക്കെത്തിച്ച് മാഫിയകള്‍ റിലീസ് ദിവസം തന്നെ ലാഭം കൊയ്യുന്നത്. ഇന്ന് രാവിലെ അപ്‌സര തിയറ്ററിനുപുറത്ത് വില്‍ക്കുന്നത് ആ തിയറ്ററിലേക്കുള്ള ടിക്കറ്റായിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫിലിം സിറ്റിയിലെ 4.00 മണി ഷോക്കുള്ള ടിക്കറ്റായിരുന്നു. അപ്‌സര പോലുള്ള ധാരാളം സീറ്റുകളുള്ള തിയറ്ററില്‍ രണ്ട് ദിവസത്തേക്കുള്ള ടിക്കറ്റ് ചൂടപ്പം പോലെ വിറ്റുപോയിരുന്നു. ഇത് ഭൂരിഭാഗവും കൈക്കലാക്കിയതാകട്ടെ തിയറ്ററുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മാഫിയകളും. 120 രൂപയുടെ ടിക്കറ്റാണ് ഇങ്ങനെ 500നും അതിനുമുകളിലുമൊക്കയായി വില്‍ക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലെ തിരക്ക് കൂടി മുന്നില്‍ കണ്ടാണ് മാഫിയകളുടെ ഇടപെടല്‍. ന്ന് രാവിലെ 6.15നായിരുന്നു ഫിലിം സിറ്റിയിലെ പ്രദര്‍ശനം. ചിത്രം കണ്ടവര്‍ മികച്ച അഭിപ്രായം പറഞ്ഞതോടെ പലയിടത്തും കരിഞ്ചന്തക്കാര്‍ അരങ്ങുതകര്‍ക്കുകയാണ്. കൈരളി, ശ്രീ, ക്രൗണ്‍ എന്നീ തീയറ്ററുകളില്‍ കൂടി ചിത്രം കളിക്കുന്നുണ്ട്. എല്ലായിടത്തും വലിയ തിരക്കാണ്. വൈകുന്നേരങ്ങളില്‍ തിരക്ക് ഇരട്ടിയിലധികമാകും.

ഇന്ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ മൂന്ന് ദിവസത്തെ ഷോകള്‍ക്കുള്ള ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റഴിഞ്ഞിരിക്കുകയാണ്. നവീകരിച്ചശേഷം തുറന്ന ഈസ്റ്റ് ഹില്‍ റീഗലിലും ബാലുശേരി സന്ധ്യയിലും മുക്കത്തും ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള ബുക്കിംഗിനും നല്ല തിരക്കാണ്. കേരളത്തില്‍ 250ല്‍ അധികം സ്‌ക്രീനുകളില്‍ ബാഹുബലി2 റിലീസ് ചെയ്തിട്ടുണ്ട്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസോടെ പ്രധാന മലയാള സിനിമകള്‍ റിലീസ് സെന്ററുകളില്‍ നിന്നും ഒഴിവായി.

എറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ട്ത് സഖാവ്, പുത്തന്‍ പണം എന്നീ മലയാളം ചിത്രങ്ങള്‍ക്കാണ്. എസ്.എസ്. രാജമൗലി ഒരുക്കിയ ബാഹുബലി ദി കണ്‍ക്ലൂഷന്റെ ടീസറിനും ട്രെയിലറിനും വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. ബാഹുബലി പോലെ തന്നെ രണ്ടാം ഭാഗവും പ്രേക്ഷകര്‍ക്ക് കാഴ്ച വിസ്മയം ഒരുക്കുമെന്ന പ്രതീക്ഷയാണ് തിയറ്ററുകള്‍ പൂരപറമ്പാാക്കുന്നതിലേക്ക് നയിച്ചത്. കേരളത്തിലെ എല്ലാ കേന്ദ്രങ്ങളിലും ഉത്സവാന്തരീക്ഷമാണുള്ളത്.

Top