യോഗയ്ക്ക് നല്കിയ സേവനത്തിന്റെ പേരില്‍ തനിക്ക് നോബല്‍ സമ്മാനം കിട്ടാത്തത് കറുത്ത നിറം ആയതു കൊണ്ടാണെന്ന് യോഗാ ഗുരു ബാബാ രാംദേവ്. റാഞ്ചിയില്‍ നടന്ന ഒരു യോഗാ പരിപാടിക്കിടെയാണ് ബാബാ രാംദേവിന്റെ പരാമര്‍ശം ഉണ്ടായതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.’വെളത്ത നിറമായിരുന്നുവെങ്കില്‍, യോഗയുടെ മണ്ഡലത്തില്‍ നടത്തിയ കര്‍മങ്ങളുടെ പേരില്‍ എനിക്ക് നോബല്‍ സമ്മാനം കിട്ടുമായിരുന്നു. കറുത്തവനായതു കൊണ്ടാണ് എനിക്കത് നിഷേധിച്ചത്’-ബാബ രാംദേവ് പറഞ്ഞു.ഈ വാര്‍ത്ത പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയയില്‍ ബാബാ രാംദേവിനെ കളിയാക്കി കൊണ്ടുള്ള പോസ്റ്റുകളും വ്യാപകമായിട്ടുണ്ട്.