തിരുവമ്പാടി സീറ്റ് ബിജെപി വിറ്റു?ബേബി അമ്പാട്ടിൻ്റേത് പേമെന്റ് സീറ്റെന്ന് ആരോപണം.കെ.സുരേന്ദ്രന് വീണ്ടും കുരുക്ക്…

കോഴിക്കോട് : ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കുരുക്കായി വീണ്ടും പുതിയ ആരോപണം. തിരുവമ്പാടി നിയോജക മണ്ഡലത്തിൽ NDA യുടെ സ്ഥാനാർത്ഥിയായി മത്സരിച്ച ബേബി അമ്പാട്ടിന്റെത് പേമെന്റ് സീറ്റാണെന്ന് പുതിയ ആരോപണം . ബേബി അമ്പാട്ട് NDA സ്ഥാനാർത്ഥിയായി എങ്ങനെ എത്തിയതെന്ന് ചോദ്യം ഉയരുകയാണ് .ബിജെപിക്കാരൻ ആയിരുന്നോ ബേബി അമ്പാട്ട് എന്ന ചോദ്യം ഉന്നയിക്കുന്നവർ തന്നെ നിരത്തുന്നത് ഇത് പേമെന്റ് സീറ്റാണ് എന്ന ആരോപണം ശക്തമാക്കി .30 ലക്ഷം വാങ്ങി സീറ്റു കൊടുത്തു എന്നാണു ചിലർ ആരോപിക്കുന്നത് .

1999 മുതൽ 2004 വരെ ബിജെപിക്കാരൻ ആയിരുന്നു ബേബി അമ്പാട്ട് . മുൻ ന്യുനപക്ഷ മോർച്ച ദേശീയ സെക്രട്ടറിയും ആയിരുന്നു. ആ സ്ഥാനം രാജി വെച്ച് ബേബി അമ്പാട്ട് സിഎംപിയിൽ ചേർന്നിരുന്നു. എന്നാൽ തിരിച്ച് ബിജെപിൽ എത്തിയതായി യാതൊരു വിവരവും ഇല്ല .സിഎംപിയിൽ ചേർന്ന ബേബി അമ്പാട്ട് കോഴിക്കോട്ടെ എം.വി.ആർ കാൻസർ സെന്ററിന്റെ ഡയറക്ടർ ആവുകയും ചെയ്തിരുന്നു. ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോഴും ഇപ്പോഴും കാൻസർ സെന്ററിന്റെ ഡയറക്ടർ ആണ്‌ ബേബി അമ്പാട്ട്. യു ഡിഎഫ് അംഗം ആയ ബേബി അമ്പാട്ട് എൻഡിഎ സ്ഥാനാർഥി ആയതിൽ യുഡിഎഫ് നേതൃത്വം ഇതുവരെ ആരോപണം ഒന്നും തന്നെ ഉയർത്താത്തതിലും ദുരൂഹതയുണ്ട് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സികെ ജാനുവിന് എന്‍ഡിഎയിലേക്ക് കൊണ്ടുവരാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദരന്‍ കോഴ നല്‍കിയെന്ന ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീതയുടെ വെളിപ്പെടുത്തല്‍ വലിയ വിവാദത്തിൽ ആണ്.സികെ ജാനുവിനെ എന്‍ഡിഎയിലേക്ക് എത്തിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പണം നല്‍കിയെന്നതില്‍ ശബ്ദരേഖ തെളിവടക്കമാണ് പ്രസീത പുറത്ത് വിട്ടത്. മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് 10 ലക്ഷവും മാര്‍ച്ച് 26ന് ബത്തേരി മണിമല ഹോംസ്റ്റേയില്‍ വച്ച് 25 ലക്ഷം രൂപയും ജാനുവിന് കൈമാറിയെന്നാണ് പ്രസീതയുടെ വെളിപ്പെടുത്തല്‍. ജാനു ആവശ്യപ്പെട്ടത് 10 കോടി രൂപയും അഞ്ച് നിയമസഭാ സീറ്റും കേന്ദ്രമന്ത്രിസഭാ സ്്ഥാനവുമാണെന്നു പ്രസീത ആരോപിച്ചിരുന്നു അമിത് ഷായുടെ പരിപാടിക്കു മുന്‍പ്, തിരുവനന്തപുരത്തുവച്ചാണ് സുരേന്ദ്രന്‍ ജാനുവിന് 10 ലക്ഷം കൈമാറിയതെന്നും പ്രസീത ആരോപിച്ചിരുന്നു.

കൊടകര കുഴൽപ്പണ കേസിലും ബിജെപി അധ്യക്ഷൻ കുഴപ്പത്തിലാണ് .ആ കേസിലും അന്വോഷണം നടക്കുകയാണ് .കേസില്‍ ബിജെപി നേതാക്കളെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. ബിജെപി ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കൂമാറിനെ ഇന്ന് പൊലീസ് ചോദ്യം ചെയ്തു. ഫണ്ട് ബിജെപിയുടേതല്ലെന്ന് അനീഷ് കുമാര്‍ മൊഴി നല്‍കിയതായാണു വിവരം. എന്നാല്‍ സംഭവത്തില്‍ ബിജെപി അന്വേഷണം നടത്തിയത് തട്ടിയെടുത്ത തുക പാര്‍ട്ടി ഫണ്ടായതു കൊണ്ടാണെന്നാണ് പൊലീസ് പറയുന്നത്.കെ സുരേന്ദ്രന്റെയും പോലീസ് ചോദ്യം ചെയ്തിരുന്നു.അതിനിടയിൽ ആണ് തിരുവമ്പാടി സീറ്റ് വിറ്റതാണ് എന്ന ആരോപണവും ഉയരുന്നത് .

Top