സാധാരണക്കാരനും ബാബു മൂപ്പനും രണ്ട് നീതിയോ? മരട് നഗരസഭയിലെ വന്‍കിട കയ്യേറ്റക്കാരുടെ പട്ടിക ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന് ലഭിച്ചു.ലിസ്റ്റിലുള്ളത് കേരളത്തിലെ പ്രമുഖ ബില്‍ഡര്‍മാരും ഹോട്ടല്‍ ഗ്രൂപ്പുകളും.

കൊച്ചി:”കൊച്ചി പഴയ കൊച്ചിയല്ല,പക്ഷേ കയ്യേറ്റവും കയ്യേറ്റക്കാരും ഇവിടെ പഴയത് തന്നെ”.സാധാരണക്കാരന്‍ അഞ്ച് സെന്റ് ഭൂമിയില്‍ ഒരു കൂര വെച്ച് കെട്ടാനായി അപേക്ഷ സമര്‍പ്പിച്ചാല്‍ നൂറായിരം നിയമപരമായ നൂലാമാലകളുടെ കെട്ടഴിച്ച് വിടുന്ന ഉദ്യോഗസ്ഥര്‍ കയ്യേറ്റക്കാരെ സംരക്ഷിക്കുകയാണ്.തീരദേശപരിപാല നിയമം ലംഘിച്ച വന്‍കിട കയ്യേറ്റക്കാരെ ഉദ്യോഗസ്ഥര്‍ പരിപാലിച്ച് പോകുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു.മരട് നഗരസഭയിലെ കായലോരം കയ്യേറി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചവരുടെ ഭാഗീകമായ പട്ടികയാണ് ഞങ്ങള്‍ പുറത്ത് വിടുന്നത്.കേരളത്തിലെ പ്രമുഖരായ ബില്‍ഡര്‍മാരും,ഹോട്ടല്‍ റിസോര്‍ട്ട് ഗ്രൂപ്പുകളൂം,വ്യവസായ സ്ഥാപനങ്ങളും ഈ ലിസ്റ്റിലുണ്ട്.kayyettam dih news -1

 

 

1. കേരളത്തിലെ പ്രമുഖ വ്യവസായിയും ജിഎം ഗ്രൂപ്പ് ഉടമയുമായ ബാബുമൂപ്പന്‍,
2. ബില്‍ഡര്‍മാരിലെ പ്രമുഖരായ ഹോളിഫെയ്ത് ബില്‍ഡേഴ്‌സ്
3. മരടിലെ പ്രസിദ്ധമായ കെജിഎ ഹോട്ടല്‍സ് ഗ്രൂപ്പ്
4.പ്രമുഖ വില്ല നിര്‍മ്മാതാക്കളായ ജെയ്ന്‍ ഹൗസിങ്ങ് കണ്‍സ്ട്രക്ഷന്‍സ്
5. മേഘ ജേക്കബ് എമിറേറ്റ്‌സ്
6. പ്രമുഖ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളായ കോണ്‍ഫിഡന്റ് പ്രൊജക്റ്റ്ഇന്ത്യ ലിമിറ്റഡ്
7.മലയാലം ഫോര്‍ഡ്
8. ജോസഫ് ജെ വയലാട്ട്
9.ഗോള്‍ഡന്‍ കായലോരം റിസോര്‍ട്ട് ഇങ്ങനെ പോകുന്നു മരടിലെ മാത്രം കയ്യേറ്റക്കാരുടെ പട്ടിക.kayyettam-dih news 2

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയിലാണ് പ്രമുഖരുടെ കയ്യേറ്റം സംബന്ധിച്ച് പരാമര്‍ശിക്കുന്നത്.എന്നാല്‍ ഇവയ്‌ക്കൊക്കെ നിര്‍മ്മാണ അനുമതി നല്‍കിയത് മരട് നഗരസഭ തന്നെയാണ്.തീരദേശപരിപാലന നിയമം ബാധകമായ മരട് കായലോരത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തീരദേശ പരിപാലന അതോറിറ്റിയുടെ പ്രത്യേക എന്‍ഒസി വേണം.ഈ അനുമതി പത്രം ഹാജരാക്കിയാല്‍ മാത്രമേ നിര്‍മ്മാണം തുടങ്ങാന്‍ നഗരസഭ അനുവദിക്കാവൂ എന്നാണ് നിയമം.kayyettam- dih news 3

എന്നാല്‍ നഗരസഭ കാര്യാലയത്തിന് മൂക്കിന് താഴെ നടന്ന നിയമ ലംഘനങ്ങള്‍കണ്ടുപിടിക്കാന്‍മാത്രം വര്‍ഷങ്ങളാണ് ഇവരെടുത്തത്.എല്ലാറ്റിനും സ്റ്റോപ്പ് മെമ്മോ കൊടുത്തെന്ന് വിവരാവകാശ രേഖയില്‍ മരട് നഗരസഭ അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇവയില്‍ പലതും നഗരസഭയുടെ നമ്പരോട് കൂടി പ്രവര്‍ത്തിക്കുകയാണിപ്പോള്‍.നഗ്നമായ നിയമ ലംഘനം നടത്തിയ വന്‍കിടക്കാര്‍ക്ക് കെട്ടിട നമ്പരും ഒക്ക്യൂപ്പേഷന്‍ സര്‍ട്ടിഫികറ്റും നല്‍കിയതും ഇതേ നഗരസ്ഭ തന്നെ.തീരദേശ പരിപാലന അതോറിറ്റിയും ഈ വിഷയത്തില്‍ നിസംഗ നിലപാടാണ് തുടരുന്നത്.എറണാകുളം കടവന്ത്ര സ്വദേശി കെടി ചെഷയര്‍ ഈ വിഷയം ചൂണ്ടിക്കാട്ടി ലോകായുക്തയില്‍ കെസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.

Top