മരടിലെ ഫ്ലാറ്റ്; തിരുത്തല്‍ ഹരജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു.. നിയലംഘനത്തിന് കൂട്ട് നിന്ന നഗരസഭയ്‌ക്കോ നിയമം ലംഘിച്ച കെട്ടിട നിർമ്മാതാക്കൾക്കോ ഉത്തരവാദിത്വമില്ല.ഓണമുണ്ണാതെ നഗരസഭയ്ക്ക് മുന്നിൽ കുത്തിയിരുന്ന് ഫ്‌ളാറ്റുടമകളുടെ പ്രതിഷേധം !

ഡൽഹി:മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള ഉത്തരവിനെതിരെ ഗോള്‍ഡന്‍ കായലോര റെസിഡന്‍സ് അസോസിയേഷന്‍ നല്‍കിയ ഹരജി സുപ്രീംകോടതി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. പൊളിക്കാനുള്ള ഉത്തരവില്‍ ഗുരുതര പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.മരട് വിഷയത്തില്‍ ഇനി ഹരജികള്‍ സ്വീകരിക്കരുതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് ജൂലൈ അഞ്ചിന് ഉത്തരവിട്ടിരുന്നു. അതുകൊണ്ടുതന്നെ കഴി‍ഞ്ഞ ദിവസം ഫ്ലാറ്റുടമകള്‍ നല്‍കിയ റിട്ട് ഹരജി കോടതി സ്വീകരിച്ചില്ല. എന്നാല്‍ അരുണ്‍ മിശ്രയുടെ ഉത്തരവ് തിരുത്തല്‍ ഹരജി നല്‍കുന്നതിന് തടസ്സമല്ലെന്ന നിയമോപദേശത്തെത്തുടര്‍ന്നാണ് ഫ്ലാറ്റുടമകള്‍ കോടതിയെ സമീപിച്ചത്. ഹരജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള കോടതി വിധിയില്‍ ഗുരുതര പിഴവുകളുണ്ടെന്നും അത് തിരുത്തണമെന്നും കാണിച്ചാണ് ഹരജി.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..

തദ്ദേശസ്വയം ഭരണ വകുപ്പ് സെക്രട്ടറിയെ അധ്യക്ഷനാക്കിയാണ് മൂന്നംഗ സമിതിയെ സുപ്രീംകോടതി നിശ്ചയിച്ചത്, എന്നാൽ കോടതി ഉത്തരവ് മറികടന്ന് സ്പെഷ്യല്‍ സെക്രട്ടറിയെ വിദഗ്ധ സമിതിയുടെ അധ്യക്ഷനാക്കി. മൂന്നംഗ സമിതി മറ്റൊരു സാങ്കേതിക സമിതിയെ നിശ്ചയിച്ചത് കോടതി പറഞ്ഞതനുസരിച്ചല്ല, ഇവര്‍ തങ്ങളുടെ വാദം കേള്‍ക്കാതെയാണ് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് എന്നീ ആരോപണങ്ങളാണ് ഹരജിയിലുള്ളത്. തിരുത്തല്‍ ഹരജി ആയതിനാല്‍ ചീഫ് ജസ്റ്റിസ് ‌അധ്യക്ഷനായ അഞ്ചംഗ ബഞ്ചായിരിക്കും ഹരജിയില്‍ വാദം കേള്‍ക്കുക.

വാര്‍ത്തകള്‍ ഫെയ്‌സ്ബുക്കിൽ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ..

തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് പകരം സ്‌പെഷ്യൽ സെക്രട്ടറിയെ സമിതിയിൽ അംഗമാക്കിയത് കോടതി ഉത്തരവിന്റെ ലംഘനമാണെന്നും, മൂന്നംഗ സമിതി റിപ്പോർട്ട് അതേ പടി അംഗീകരിച്ചത് ഗുരുതരമായ പിഴവാണെന്നും ഫ്‌ളാറ്റുടമകൾ വാദിക്കുന്നു. അപ്പാർട്ട്‌മെന്റുകളിൽ താമസക്കാരുണ്ടെന്ന് ആരും സുപ്രീം കോടതിയെ ധരിപ്പിച്ചില്ലെന്ന വാദവും ഫ്‌ളാറ്റുടമകൾ നേരത്തെ ഉയർത്തിയിരുന്നു.

വിധി നടപ്പാക്കിയില്ലെങ്കിൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് കോടതി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയതാണ്. സെപ്റ്റംബർ 20നകം ഫ്‌ളാറ്റുകൾ പൊളിക്കണമെന്നും 23ന് ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ ഹാജരാകണമെന്നുമായിരുന്നു കോടതി നിർദ്ദേശം. 20നകം ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കി റിപ്പോർട്ട് നൽകിയില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരും എന്ന് പറഞ്ഞ സുപ്രീം കോടതി കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിക്ക് ജയിലിൽ പോകേണ്ടിവരുമെന്ന് വരെ പറഞ്ഞിരുന്നു. എന്നാൽ മലയാളികൾ മുഴുവൻ ഓണമുണ്ണുന്ന തിരുവോണ നാളിൽ ഇന്ന് കിടപ്പാടം സംരക്ഷിക്കാനുള്ള ജീവിത സമരത്തിലാണ് മരടിലെ ഫ്‌ളാറ്റ് ഉടമകൾ.

എല്ലാവരും ഓണമുണ്ണുമ്പോൾ അവർ നിരാഹാരം കിടക്കുകയാണ്. അ വസാന പ്രതീക്ഷ കോടതിയിൽ മാത്രമാണ്.വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളെല്ലാം നേരത്തെ തള്ളുക കൂടി ചെയ്ത സുപ്രീം കോടതി തിരുത്തൽ ഹർജി പരിഗണിക്കുകയാണെങ്കിൽ മുതിർന്ന ജഡ്ജിമാർ കൂടി ഉൾപ്പെട്ട ബെഞ്ചായിരിക്കും ഇത് പരിഗണിക്കുക. തീരദേശ പരിപാലന നിയമം പാലിക്കാതെ നിർമ്മിച്ചതെന്നു കാട്ടി മരടിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിക്കാൻ കഴിഞ്ഞ മെയ്‌ എട്ടിനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇതിനു പിന്നാലെ സെപ്റ്റംബർ 20-നകം ഫ്‌ളാറ്റുകൾ പൊളിക്കണമെന്നു കാണിച്ച് സുപ്രീം കോടതിയുടെ അന്ത്യശാസനം കഴിഞ്ഞ ആറാം തീയതിയും ഉണ്ടായി. ഇതിനു പിന്നാലെയാണ് സർക്കാർ നടപടികൾ ഊർജിതമാക്കിയത്. ചീഫ് സെക്രട്ടറി തിങ്കളാഴ്ച ഫ്‌ളാറ്റുകൾ സന്ദർശിച്ചതിനു പിന്നാലെ അവധി ദിവസമെന്നതുപോലും കണക്കാക്കാതെ ചൊവ്വാഴ്ച താമസക്കാരോട് ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസും നല്കുകയായിരുന്നു.

ഇവിടെ കിടന്ന് മരിക്കേണ്ടി വന്നാലും ഒരു കാരണവശാലും ഫ്‌ളാറ്റ് വിട്ട് പുറത്തേക്ക് ഇറങ്ങില്ല എന്ന നിലപാടിലാണ് ഉടമകൾ. നിയമവും ലംഘനവും ഒന്നും ഞങ്ങൾക്ക് അറിയില്ല. നിയമം ലംഘിച്ചത് കെട്ടിട നിർമ്മാതാക്കളും അതിന് കൂട്ട് നിന്നത് നഗരസഭ ഉദ്യോഗസ്ഥരുമാണ്. ഞങ്ങൾ ചെയ്ത തെറ്റ് എന്താണ് എന്ന് ഇപ്പോഴും മനസ്സിലാവുന്നില്ല. കുറ്റക്കാരായ ബിൽഡർമാർക്കെതിരെ നടപടി എടുക്കാനും ആരും ഇല്ല. ഉള്ള സമ്പാദ്യം മുഴുവൻ വീടിനായി ചെലവാക്കിയ ഞങ്ങൾക്ക് ആണോ കുറ്റം എന്നും താമസക്കാർ ചോദിക്കുന്നു. ഫ്‌ളാറ്റ് ഉടമകൾക്ക് വേണ്ടി ഇടപെടാൻ ആരുമില്ല എന്നതാണ് അവസ്ഥ.

ഇന്ന് തിരുവോണ നാളിൽ ഇങ്ങന പട്ടിണി കിടക്കുമ്പോൾ ആരാണ് മരടിലെ ഒരു കൂട്ടം കുടുംബങ്ങൾക്ക് വേണ്ടി രംഗത്ത് വരിക. എങ്ങനെയാണ് ഇവരുടെ പ്രശ്‌നങ്ങൾക്ക് ഒരു ശാശ്വത പരിഹാരം നിർദ്ദേശിക്കാൻ കഴിയുക എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ചോദ്യങ്ങൾ ഉണ്ട്. ഒരു ജീവിത കാലം മുഴുവൻ വിദേശത്ത് മരുഭൂമിയിൽ വിയർപ്പൊഴുക്കിയും ലോൺ എടുത്തുമൊക്കെയാണ് ഇവിടെ പലരും ഫ്‌ളാറ്റുകൾ സ്വന്തമാക്കിയത്.

Top