സ്ഫോടനസമയത്ത് ഒഴിപ്പിക്കുന്നത് രണ്ടായിരത്തോളം പേരെ.വെറും 10 സെക്കന്റുകള്‍ കൊണ്ട് ഇരട്ട ടവറുകള്‍ വീഴും. രാവിലെ 11ന് ആദ്യം നിലംപതിക്കുക എച്ച്.ടു.ഒ.11. 30 ന് ആല്‍ഫ സെറീനും ഒരു മിനിറ്റ് കഴിയുമ്പോള്‍ വെഞ്ച്വറും.

കൊച്ചി : മരടിലെ രണ്ടു ഫ്ളാറ്റ് സമുച്ചയങ്ങള്‍ ഇന്ന് നിലംപൊത്തും. ആല്‍ഫയിലെ ഇരട്ട ടവറുകളായ സെറീന്‍, വെഞ്ച്വര്‍ എന്നിവയും എച്ച്.ടു.ഒ. ഹോളിഫെയ്ത്തുമാണു രാവിലെ നിയന്ത്രിത സ്‌ഫോടനത്തില്‍ തകര്‍ക്കുക. വെടിമരുന്നു നിറച്ച ഫ്ലാറ്റുകളിൽ ഇന്നു രാവിലെ 11നു സ്ഫോടനത്തിനു തുടക്കം. കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്ത്, ആൽഫ സെറീൻ എന്നീ ഫ്ലാറ്റുകളാണ് ഇന്നു തകർക്കുക.ഫ്ലാറ്റുകളിലെ അവസാന സുരക്ഷ പരിശോധനകൾ പൂർത്തിയാക്കി. ഒരുക്കങ്ങൾ വിലയിരുത്താനായി മോക്ക്ഡ്രില്ലും നടന്നു.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാവിലെ 11ന് എച്ച്.ടു.ഒ. ഹോളിഫെയ്ത്തിലാണ് ആദ്യ സ്‌ഫോടനം നിശ്ചയിച്ചിരിക്കുന്നത്. 11.30 ന് ആല്‍ഫ സെറീനും ഒരു മിനിറ്റിനു ശേഷം വെഞ്ച്വറും പൊടിഞ്ഞുവീഴും. 11 സെക്കന്‍ഡ് കൊണ്ട് എച്ച്.ടു.ഒയും 10 സെക്കന്‍ഡ് കൊണ്ട് ആല്‍ഫയിലെ ഇരട്ട ടവറുകളും തകരുമെന്നാണു കണക്കുകൂട്ടല്‍. 12ന് രാവിലെ 11ന് ജയിന്‍ കോറല്‍കോവും ഉച്ചയ്ക്കു ശേഷം രണ്ടിന് ഗോള്‍ഡന്‍ കായലോരവും നാമാവശേഷമാകും.നൂറുകണക്കിനു ചെറു സ്‌ഫോടനങ്ങളാണ് ഓരോ ഫ്ളാറ്റിലും നടത്തുക. മില്ലി സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ എല്ലാ സ്‌ഫോടനവും നടക്കുമെന്നതിനാല്‍ ഒറ്റ സ്‌ഫോടനമായേ തോന്നുകയുള്ളൂ.

നാലു ഘട്ടങ്ങളിലാണു സ്‌ഫോടനം നടക്കുന്നത്. ആദ്യത്തെ പൊട്ടിത്തെറികള്‍ ഗ്രൗണ്ട് ഫ്‌ളോറിലാകും. പിന്നീട് പടിപടിയായി മുകള്‍നിലകളിലേക്കു കത്തിക്കയറും. താഴത്തെ നിലകള്‍ തകരുന്നതനുസരിച്ച് മുകള്‍നിലകള്‍ നേരേ താഴേക്കു തകര്‍ന്നുവീഴും. ആല്‍ഫയിലെ ഫഌറ്റ് സമുച്ചയങ്ങള്‍ 45 ഡിഗ്രി ചരിച്ച് കായലരികിലേക്കാകും വീഴ്ത്തുക.

ഫ്ലാറ്റുകളിൽ പരിശോധന നടത്തിയ സ്ഫോടക വിദഗ്ധൻ എസ്.ബി. സർവാതെ ഒരുക്കങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ചു. ഫ്ലാറ്റ് പൊളിക്കലിനു വേണ്ടി വൻ പൊലീസ് സന്നാഹമാണു സജ്ജമാക്കിയിട്ടുള്ളത്. രാവിലെ 9നുള്ളിൽ ഫ്ലാറ്റ് സമുച്ചയത്തിന് 200 മീറ്റർ ചുറ്റളവിലുള്ള മുഴുവൻ ആളുകളെയും ഒഴിപ്പിക്കും.

രണ്ടു ഫ്ലാറ്റ് പരിസരങ്ങളിലുമായി രണ്ടായിരത്തിലേറെ ആളുകളെ ഒഴിപ്പിക്കേണ്ടി വരും. ഇവരിൽ ചിലർ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ വാടക വീടുകളിലേക്കു മാറിയിരുന്നു.മറ്റുള്ളവരെ തേവര എസ്എച്ച് കോളജ്, പനങ്ങാട് ഫിഷറീസ് കോളജ് എന്നിവിടങ്ങളിലേക്കു താൽക്കാലികമായി മാറ്റും. സ്ഫോടനത്തിനു ശേഷം പരിസരം പൂർണ സുരക്ഷിതമെന്ന് ഉറപ്പു വരുത്തിയാൽ മാത്രമേ ഇവരെ വീടുകളിലേക്കു മടക്കി അയയ്ക്കൂ. പരിസരത്തെ ഏതെങ്കിലും വീടുകളിൽ ആളുകൾ ഉണ്ടോയെന്നറിയാൻ പൊലീസ് സംഘം തിരച്ചിൽ നടത്തും.

സ്ഫോടനം കാണാൻ വൻ ജനക്കൂട്ടം പരിസര പ്രദേശങ്ങളിൽ തടിച്ചു കൂടുമെന്നാണു പ്രതീക്ഷിക്കുന്നത്. നിർദിഷ്ട മേഖലയ്ക്കു പുറത്തു സുരക്ഷിതമായ സ്ഥലങ്ങളിൽ നിന്നു മാത്രമേ ജനങ്ങൾ സ്ഫോടനം കാണാവൂവെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഗതാഗത നിയന്ത്രണത്തിനു മാത്രം 300 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

സമീപത്ത് വീടുകളുള്ളതാണു കാരണം. എച്ച്.ടു.ഒ. ഹോളിഫെയ്ത്ത് രണ്ട് ആംഗിളുകളിലാകും വീഴ്ത്തുക. ഐ.ഒ.സി. െപെപ്പ് െലെന്‍, കൊച്ചിക്കായല്‍, കുണ്ടന്നൂര്‍-തേവര പാലം, മൂന്നു മീറ്റര്‍ അരികെ വീടുകള്‍ എന്നിവയുള്ളതിനാലാണ് ഈ ക്രമീകരണം. തീരദേശ നിര്‍മാണച്ചട്ടം ലംഘിച്ചതിനാല്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരമാണു ഫഌറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നത്. കായലോരത്തുള്ള ഫ്ളാറ്റുകള്‍ പൊളിക്കുമ്പോള്‍ അവിശിഷ്ടങ്ങള്‍ കായലില്‍ വീഴുമെന്ന് കടുത്ത ആശങ്ക നില നില്‍ക്കുന്നുണ്ട്.

ഗോള്‍ഡന്‍ കായലോരം, ജയിന്‍ കോറല്‍ കോവ് എന്നിവ പൊളിക്കുമ്പോള്‍ ചെലവന്നൂര്‍ കായലിലും എച്ച്.ടു.ഒ. ഹോളിഫെയ്ത്, ആല്‍ഫ എന്നിവ പൊളിക്കുമ്പോള്‍ കുണ്ടന്നൂര്‍ കായലിലും അവശിഷ്ടം വീഴുമെന്ന് പൊളിക്കല്‍ കമ്പനികള്‍ തന്നെ പറയുന്നു. സമീപത്തെ വീടുകള്‍ക്കും മറ്റുമുള്ള സുരക്ഷ പരിഗണിച്ച് ഫഌറ്റുകള്‍ കായല്‍ മേഖലയിലേക്ക് ചരിച്ച് പൊളിക്കുമെന്നാണ് പൊളിക്കല്‍ കമ്പനികള്‍ തന്നെ വ്യക്തമാക്കുന്നത്. എല്ലാ ഫഌറ്റുകളും ശരാശരി 45 ഡിഗ്രി ചരിച്ചാണ് വീഴ്ത്തുക. കായലിലേക്ക് കോണ്‍ക്രീറ്റ് അവശിഷ്ടം വീഴുമ്പോള്‍ കടുത്ത പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ടണ്‍ കണക്കിനു അവശിഷ്ടം കായലിലേക്കു പതിക്കും.

ഒരുപക്ഷേ കായലിന്റെ ഒഴുക്കുതന്നെ വഴിമാറിപ്പോകാം. സമീപമുള്ള കരമേഖലകളിലേക്ക് കായല്‍ കയറി വഴിമാറിയൊഴുകാനും സാധ്യതയുണ്ട്. കായലിലേക്ക് അവശിഷ്ടം വീണാല്‍ കോരിമാറ്റി പഴയസ്ഥിതിയിലേക്ക് എത്തിക്കാമെന്നാണ് പൊളിക്കല്‍ വിദഗ്ധന്‍ എസ്.ബി. സര്‍വാത്തേ വ്യക്തമാക്കുന്നത്. എന്നാല്‍, കായലിന്റെ െജെവസമ്പത്തുതന്നെ ഇത് തകര്‍ത്തുകളയുമോ എന്ന ആശങ്കയും പെരുകുന്നുണ്ട്.Four months after the Supreme Court ordered the demolition of four multi-storey illegal apartment complexes at Maradu, near here, experts and authorities on Friday engaged in last minute checks for the first round of demolition on Saturday and another on Sunday.

Top