ബാഹുബലിയുടെ തമിഴ് വിതരണത്തെ ചൊല്ലിയുളള തര്‍ക്കത്തിന് പരിഹാരം.
ഇളയദളപതി വിജയ് ചിത്രമായ ഭൈരവയുടെ തമിഴ് വിതരണ കമ്പനിയായ ശ്രീ ഗ്രീന്‍ പ്രൊഡക്ഷന്‍സാണ് ബാഹുബാലി 2 ന്റെ വിതരണാവകാശവും നേടിയിരുന്നത്.
ഭൈരവ സിനിമാ വിതരണം മൂലം കോടിക്കണക്കിന് രൂപ നഷ്ടമുണ്ടായെന്നും ഇതിന് പകരമായി 14 കോടി രൂപ വിജയ് നല്‍കണമെന്നുമാണ് വിതരണക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.
70 കോടി ബഡ്ജറ്റില്‍ പുറത്തിറക്കിയ സിനിമ 55 കോടി രൂപയ്ക്കാണ് വിതരണക്കാര്‍ വിതരണം ഏറ്റെടുത്തത്. എന്നാല്‍ ചിത്രം കനത്ത നഷ്ടമായിരുന്നെന്നും 14 കോടിയാണ് നഷ്ടമുണ്ടാക്കിയതെന്നും വിതരണക്കാര്‍ അറിയിച്ചിരുന്നു.
ഭൈരവയുടെ വിതരണാവകാശം തമിഴ് നാട്ടിലെ വിവിധ ഏരിയകളിലുള്ള വിതരണക്കാര്‍ വന്‍ വിലയ്ക്ക് വാങ്ങാന്‍ നിര്‍ബന്ധിതരാകുകയും അതുകൊണ്ട് തന്നെ അവര്‍ക്ക് ഭീമമായ നഷ്ട്ടം വരികയും ചെയ്ത സാഹചര്യത്തില്‍ ബാഹുബലി 2 പ്രദര്‍ശനത്തിനെത്തും മുന്‍പ് തങ്ങള്‍ക്കുണ്ടായ നഷ്ട്ടം പരിഹരിക്കണം എന്നും അല്ലെങ്കില്‍ തമിഴ് നാട്ടില്‍ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും ശ്രീ ഗ്രീന്‍ പ്രൊഡക്ഷന്‍സിനു മുന്നറിയിപ്പ് നല്‍കിയിരുന്നു.
തമിഴ് നാട് ഫിലിം ഡിസ്ട്രിബ്യൂട്ടെഴ്‌സ് ഫെഡറേഷനും വിതരണ കമ്പനികള്‍ക്ക് അനുകൂലമായാണ് നിലകൊണ്ടതോടെ മാളുകളിലോ മള്‍ട്ടിപ്ലെക്‌സുകളിലോ സിംഗിള്‍ സ്‌ക്രീനുകളിലോ ഒന്നും ബാഹുബലി 2 ന്റെ ബുക്കിംഗ് തുടങ്ങിയിരുന്നുമില്ല.
ബാഹുബലി 2 പ്രദര്‍ശനം തടയാതെ തന്നെ ചര്‍ച്ചകള്‍ക്കൊടുവില്‍ പരിഹാരത്തിനായി ഒരു ഫോര്‍മുല ഇപ്പോള്‍ രൂപം കൊണ്ടിരിക്കുന്നു. വിതരണക്കാര്‍ക്ക് ഭൈരവയിലുണ്ടായ നഷ്ട്ടം, ശ്രീഗ്രീന്‍ പ്രൊഡക്ഷന്‍സ് പരിഹരിക്കണമെന്നും അതിനായി അവരുടെ അടുത്ത ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പായി സെറ്റില്‍ ചെയ്യുകയോ, അല്ലെങ്കില്‍ ചിത്രീകരണം തുടരുന്ന വിജയ് ചിത്രമായ വിജയ് 61-ന്റെ റിലീസിംഗിനു തടസമുണ്ടാകാതിരിക്കാന്‍ ആ നഷ്ട്ടം വിജയ് മുന്‍കയ്യെടുത്തു പരിഹരിക്കുകയോ വേണം എന്ന രഹസ്യ തീരുമാനമാണു തമിഴ്‌നാട് ഫിലിം ഡിസ്ട്രിബ്യൂട്ടെഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ഉണ്ടായത് എന്നാണു അറിയാന്‍ കഴിഞ്ഞത്.
ഈ തീരുമാനത്തോടു വിതരണക്കാരും തിയെറ്റെര്‍ ഉടമകളുടെ സംഘടനകളും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ തമിഴ്‌നാട്ടില്‍ ബാഹുബലി 2 ന്റെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.
മുന്‍പ് രജനീ ചിത്രം ലിങ്കയുടെ വിതരണക്കാര്‍ നഷ്ടം നികത്താന്‍ രജനിയുടെ വീട്ടില്‍ നിരാഹരമിരിക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് താരം തന്നെ ഇടപെട്ടാണ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയത് എന്ന കാര്യവും ചര്‍ച്ച ചെയ്യപ്പെട്ടു എന്നും പറഞ്ഞു കേള്‍ക്കുന്നു.
ബാബ എന്ന ചിത്രത്തിനും ലിങ്ക എന്ന സിനിമയ്ക്കും നഷ്ടം വന്നപ്പോള്‍ രജനി നേരിട്ട് പ്രതിഫലത്തില്‍ നിന്നും നഷ്ടം നികത്തിയിരുന്നു