റംസിയുടെ ആത്മഹത്യ നടി ലക്ഷ്മി പ്രമോദിന് മുൻകൂർ ജാമ്യം നൽകരുതെന്ന് വാദം..

കൊല്ലം : കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ. ആത്മഹത്യയിൽ ഹാരീസിന്റെ ബന്ധുക്കൾക്കും പങ്കുണ്ടെന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ ഉൾപ്പടെ ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.പ്രതികൾക്കെതിരെ ശക്തമായ ജനരോഷം ഉള്ളതിനാൽ ജാമ്യം നൽകരുതെന്ന വാദത്തോട് ഇത് ജാമ്യം നിഷേധിക്കാനുള്ള മതിയായ കാരണമല്ലെന്നായിരുന്നു കോടതി നിരീക്ഷണം. കേസിൽ വെള്ളിയാഴ്ച വിധി പറയും. റിമാൻഡിലുള്ള പ്രതി ഹാരീസിനെ ക്രൈംബ്രാഞ്ച് ഉടൻ കസ്റ്റഡിയിൽ വാങ്ങും.നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽനിന്ന്‌ വരൻ പിന്മാറിയതിനെത്തുടർന്ന് കൊട്ടിയത്ത് യുവതി ആത്മഹത്യചെയ്ത കേസിൽ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാണ്

ഉന്നത ബന്ധങ്ങൾ ഉപയോഗപ്പെടുത്തി നടിയെ രക്ഷിക്കാനും പ്രതി ചേർക്കപ്പെട്ടവരെ ദുർബല വകുപ്പുകൾ ചുമത്തി രക്ഷിക്കാനും ശ്രമം നടക്കുന്നതായി റംസിയുടെ കുടുംബം ആരോപണം ഉയർത്തിരുന്നു. തുടർന്ന് ആദ്യം സിഐമാരുടെ നേതൃത്വത്തിലെ സംഘവും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പത്തനംതിട്ട എസ്പി കെ.ജി.സൈമണിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റംസി മൂന്നു മാസം ഗർഭിണിയായിരിക്കേ നിർബന്ധിത ഗർഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ പരാതി ഉണ്ടായിരുന്നു. ലക്ഷ്മിയെയും ഭര്‍ത്താവിനെയും ആദ്യം കേസ് അന്വേഷിച്ച അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നുവെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. ഇവരുടെ മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു.

തുടർന്നാണ് മുൻകൂർ ജാമ്യത്തിനായി ലക്ഷ്മി പ്രമോദ് കൊല്ലം സെഷൻസ് കോടതിയെ സമീപിച്ചത്. പ്രതി ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ ലക്ഷ്മിയുമായി റംസി നല്ല അടുപ്പത്തിലായിരുന്നു. ഇവർ സമൂഹമാധ്യമത്തിൽ ഒന്നിച്ച് ടിക്ടോക് ചെയ്തിട്ടുണ്ട്.

കൊട്ടിയം സ്വദേശിയായ റംസിയെന്ന ഇരുപത്തിനാലുകാരി തൂങ്ങിമരിച്ച കേസിൽ മുഖ്യപ്രതിയായ ഹാരീസിനെ അറസ്റ്റ് ചെയ്തിരുന്നു. ഹാരീസും റംസിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴി‍ഞ്ഞതാണ്. സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഹാരീസ് പെണ്‍കുട്ടിയെ ഒഴിവാക്കിയെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നുമാണു പരാതി ഉയർന്നത്.

കൊട്ടിയം കൊട്ടുംപുറം പള്ളിക്കു സമീപം ചിറവിള പുത്തൻവീട്ടിൽ വാടകയ്ക്കു താമസിക്കുന്ന റഹിമിന്റെയും നദീറയുടെയും മകൾ റംസി (24) മരിച്ച കേസിൽ എസ്‌പി കെ ജി സൈമണിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം. അതിനിടെ കേസിൽ റിമാൻഡിലുള്ള കൊല്ലൂർവിള പള്ളിമുക്ക് ഇക്ബാൽ നഗർ കിട്ടന്റഴികത്ത് വീട്ടിൽ ഹാരിസ്‌ മുഹമ്മദി (24)ന്റെ ഉമ്മയുടെയും ബന്ധുവായ സീരിയൽ താരം ലക്ഷ്‌മി പ്രമോദിന്റെയും മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്‌ച കൊല്ലം സെഷൻസ്‌ കോടതി വീണ്ടും പരിഗണിക്കും.
കഴിഞ്ഞ തവണ ഇവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദംകേട്ട കോടതി ഇവരെ ഒക്ടോബർ ആറുവരെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവിട്ടിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ക്രൈംബ്രാഞ്ച് അതിനെ എതിർക്കാനാണ്‌ സാധ്യത. ആദ്യം കേസ് അന്വേഷിച്ച ചാത്തന്നൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഹാരിസ്‌ മുഹമ്മദിനെ കസ്റ്റഡിയിൽ വാങ്ങിയെങ്കിലും കസ്റ്റഡിയിൽ വാങ്ങിയ ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരികരിച്ചതിനാൽ അന്നുതന്നെ തിരികെ കൊടുക്കുകയായിരുന്നു.

ക്രൈംബ്രാഞ്ച് സംഘം മുമ്പ് കേസ് അന്വേഷിച്ച കൊട്ടിയം പൊലീസിനോടും ജില്ലാ ക്രൈംബ്രാഞ്ചിനോടും അന്വേഷണത്തിന്റെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്‌. ഹാരിസ്‌ ഇപ്പോൾ താമസിക്കുന്ന വെണ്ടർമുക്കിനടുത്തുള്ള വാടക വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്താൻ എത്തിയെങ്കിലും വീട് പൂട്ടിയതിനാൽ പരിശോധന നടത്താനായില്ല. ആത്മഹത്യ ചെയ്ത യുവതി ഗർഭഛിദ്രം നടത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അതേപ്പറ്റിയുള്ള തെളിവുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്‌. ഇക്കഴിഞ്ഞ സെപ്തംബർ നാലിനാണ് കൊട്ടിയം കൊട്ടുമ്പുറം സ്വദേശിയായ റംസിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Top