ലക്ഷ്മി പ്രമോദ് പറയുന്നതെല്ലാം കള്ളം!ഹാരിസും ലക്ഷ്മി പ്രമോദും ചെയ്ത കൊടും ചതി തുറന്നു പറഞ്ഞ് റംസിയുടെ സഹോദരി അന്‍സി…

കൊച്ചി:വിവാഹ വാഗ്ദാനം നല്‍കി ചതിച്ച ശേഷം വിവാഹത്തില്‍ നിന്ന് വരന്‍ പിന്മാറിയതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ സംഭവത്തില്‍ നടി ലക്ഷ്മി പ്രമോദ് അടക്കമുള്ളവരെ പ്രതിചേര്‍ത്തിരിക്കുകയാണ് പോലീസ്.ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റംസിയുടെ സഹോദരി അന്‍സി. ആകെ മാനസികമായി തകര്‍ന്ന അവസ്ഥയിലാണ് തങ്ങളുടെ ഉമ്മ എന്നും എന്റെ മകള്‍ സ്വപ്നത്തില്‍ വന്നു എന്റെ റംസി എന്റെ അടുത്ത് വന്നു എന്നോട് സംസാരിച്ചു ഇങ്ങനെയുള്ള കാര്യങ്ങള്‍ മാത്രമാണ് ഉമ്മ ഇപ്പോള്‍ സംസാരിക്കുന്നതെന്നും അന്‍സി പറയുന്നു. മരിക്കുന്നതിനു തൊട്ടുമുമ്പ് റംസി കൈ മുറിച്ച ചിത്രം ഹാരിസിന് ഫോണില്‍ അയച്ചു നല്‍കിയിരുന്നു. ഈ ചിത്രം കണ്ടിട്ടും ഹാരിസ് കുലുങ്ങിയില്ലെന്നും നിന്റെ ഇത്ത ബാത്‌റൂമില്‍ തലകറങ്ങി കിടക്കുന്നുണ്ട് വേണമെങ്കില്‍ പോയി നോക്ക് എന്ന് ഹാരിസ് പറഞ്ഞതായും അന്‍സി പറയുന്നു.

എങ്കില്‍ പോലും റംസി കൈമുറിച്ച കാര്യം ഇയാള്‍ പറഞ്ഞില്ല. അതുകൊണ്ടുതന്നെ അതു വലിയ സീരിയസ് ആയി അന്‍സി എടുക്കുകയും ചെയ്തില്ല. അന്‍സി ഉടന്‍ തന്നെ ഉമ്മയെ വിളിച്ചു പറഞ്ഞു. ഉടന്‍ ഉമ്മ പറഞ്ഞു മോളെ ഞാന്‍ പുറത്തു നില്‍ക്കുകയാണ് ഞാന്‍ ഉടന്‍ തന്നെ വീട്ടിലേക്ക് ചെല്ലാം എന്് ഉമ്മ പറഞ്ഞു.

ബാപ്പയെയും ഇക്കയെയും വിളിച്ചു പറഞ്ഞുവെന്നും ബാപ്പയും ഉമ്മയും ഉടന്‍തന്നെ വീട്ടിലേക്ക് എത്തിയെങ്കിലും വാതില്‍ തുറന്നില്ലെന്നും അന്‍സി പറയുന്നു. പിന്നീട് വാതില്‍ ചവിട്ടി പൊളിച്ചു തുറന്നപ്പോഴാണ് റംസി തൂങ്ങി നില്‍ക്കുന്ന കാഴ്ച കണ്ടത്. ഒരുതവണയെങ്കിലും കൈ മുറിച്ചു എന്ന് തന്നോട് പറഞ്ഞിരുന്നു എങ്കില്‍ താന്‍ എങ്ങനെയെങ്കിലും ആ നിമിഷം തന്നെ എത്തിയേനെ ഒട്ടും വൈകിപ്പിക്കില്ലായിരുന്നു എന്ന് അന്‍സി പറഞ്ഞു എങ്കില്‍ എന്റെ ഇത്ത ഇപ്പോഴും ജീവനോടെ കാണുമായിരുന്നു എന്നും സഹോദരി പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നു.

കൊച്ചു പിള്ളേരുടെ സ്വഭാവമായിരുന്നു റംസിക്ക് എപ്പോഴും ചിരിയും കളിയും നൃത്തവും ഒക്കെയായി വീട്ടില്‍ ആകെ ബഹളം ആയിരുന്നു. ബാപ്പയോട് എപ്പോഴും വന്ന് ബാപ്പാ എനിക്ക് അത് വാങ്ങി താ ഇത് വാങ്ങി താ എന്ന് വാശിപിടിക്കുമായിരുന്നു. ആ വാശി ഒക്കെ ഇപ്പോള്‍ നമ്മുടെ വീട്ടില്‍ നിന്നും പോയിരിക്കുന്നു ഞങ്ങളുടെ സന്തോഷമാണ് ഹാരിസ് ഇല്ലാതാക്കിയത്.

ഒരു കുടുംബം മുഴുവന്‍ ഞങ്ങളെ ചതിക്കുകയാണ് ചെയ്തത് ഒരുപക്ഷേ അവള്‍ മരിക്കുന്നെങ്കില്‍ മരിക്കട്ടെ എന്ന് ഹാരിസ് കരുതിക്കാണും അതുകൊണ്ടാണ് തന്നോട് ആ സമയത്ത് കൈ മുറിച്ചു എന്നുള്ള കാര്യം പറയാതിരുന്ന്. മരിക്കുന്നതിനു തൊട്ടു മുമ്പാണ് ഹാരിസിന്റെ ഉമ്മയെ വിളിച്ച് റംസി സംസാരിച്ചത്. അക്കാര്യം ഉമ്മ നമ്മളെ വിളിച്ച് പറഞ്ഞതുമില്ല പറഞ്ഞിരുന്നുവെങ്കില്‍ അവളുടെ കാര്യത്തില്‍ ഞങ്ങള്‍ കുറച്ചു കൂടി ശ്രദ്ധ കാണിച്ചേനെ… അവള്‍ക്ക് മരിക്കാന്‍ നല്ല പേടിയുണ്ടായിരുന്നു. ആ നിമിഷം അവര്‍ സംസാരിച്ച വാക്കുകള്‍ അവളുടെ ഹൃദയത്തെ അത്രയും വേദനിപ്പിച്ചത് കൊണ്ടാണ് പെട്ടെന്ന് അവള്‍ മരിക്കണമെന്ന തീരുമാനമെടുത്തത.

ഒരു ദിവസം ഹാരിസിന്റെ ഉമ്മ തീരെ വയ്യാതെ ആശുപത്രിയില്‍ കിടന്നപ്പോള്‍ ഇവളാണ് പോയി നോക്കിയത്. റംസി പോയിനോക്കി പിന്നീട് വീട്ടില്‍ കൊണ്ടു വന്നപ്പോള്‍ ചോറും കറിയും എല്ലാം അവിടെ പോയി വെച്ചു നല്‍കി.അന്ന് റംസി വെച്ച ചോറും കറിയും കഴിച്ചിട്ട് ഹാരിസിന്റെ ഉമ്മ പറഞ്ഞു, നല്ല രുചിയുണ്ട് നീ വെക്കുന്ന കറിക്കെല്ലാം ഇനി നീ എന്റെ മരുമകളായി വരുമ്പോള്‍ എല്ലാം എനിക്ക് വെച്ച് തരുമല്ലോ എന്ന് പറഞ്ഞു.

അങ്ങനെ പല തരത്തിലും അവളെ ആശിപ്പിക്കുകയാണ് ചെയ്തത് അന്നെല്ലാം റംസി ഈ വാക്കുകള്‍ കേട്ട് ഏറെ സന്തോഷിച്ചിരുന്നു പിന്നീടാണ് അവള്‍ അറിഞ്ഞത് ഇതെല്ലാം തന്നെ പറ്റിക്കാന്‍ വേണ്ടിയായിരുന്നു എന്നത്. സീരിയല്‍ നടി ലക്ഷ്മി പ്രമോദ് പറഞ്ഞത് ഞാന്‍ എന്റെ അനുജത്തിയെ പോലെയാണ് റംസിയെ കാണുന്നത് അവളെ എന്റെ ഒപ്പം എവിടെ വേണമെങ്കിലും ബാപ്പാക്ക് ധൈര്യത്തോടെ വിടാം എന്നാണ് വീട്ടില്‍ വന്ന് പറഞ്ഞത.

്ഒരിക്കല്‍ അവളെ കൊണ്ടുപോയത് അബോര്‍ഷന്‍ ചെയ്യാന്‍ ആണെന്ന് ഞങ്ങള്‍ പിന്നീടാണ് അറിയുന്നത് അതും മരിക്കുന്നതിന് വളരെ ചുരുക്കം ദിവസങ്ങള്‍ക്ക് മുമ്പ്.അന്ന് റംസിയും ഹാരിസും അസറും ലക്ഷ്മി പ്രമോദും കൂടിയാണ് പോയത് എറണാകുളത്തെ ഏതോ ആശുപത്രിയിലാണ് പോയതെന്നാണ് തനിക്ക് ഇപ്പോള്‍ ഓര്‍മ്മ എന്നും സഹോദരി വെളിപ്പെടുത്തി.

ഏട്ടനും ഏട്ടത്തിയും ഹാരിസ് ഇക്കയും കൂടിയാടീ എന്നെ കൊണ്ടുപോയത് എന്ന് വ്യക്തമായി അന്ന് റംസി തന്നോട് പറഞ്ഞു എന്നും അന്‍സി പറയുന്നു. ലക്ഷ്മി പ്രമോദ് പറയുന്നതെല്ലാം കള്ളം തന്നെയാണ്. അവര്‍ അല്ല ഗര്‍ഭചിത്രം നടത്തിയത് എന്ന് പറയുമ്പോള്‍ ഈ റംസി പറയുന്നതാണോ പിന്നെ നുണയെന്ന് അന്‍സി ചോദിക്കുന്നു.

ഒരുപാട് സ്‌നേഹിച്ചിരുന്നു ഹാരിസിനെ അല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ല എന്ന ഉറച്ച തീരുമാനത്തിലായിരുന്നു റംസി. അത്രയും സ്‌നേഹിച്ചത് കൊണ്ടാണ് ഹാരിസ് അങ്ങനെ ഒക്കെ പറഞ്ഞപ്പോള്‍ സഹിക്കാന്‍ കഴിയാതെ അവള്‍ തന്റെ ജീവന്‍ തന്നെ ഇല്ലാതാക്കിയത്. റംസിക്ക് വേണ്ടി ജനങ്ങള്‍ എല്ലാം ഒരുമിച്ച് നില്‍ക്കണം അവള്‍ക്ക് നീതി ലഭിക്കണം അതിനുവേണ്ടിയാണ് തങ്ങളുടെ ഇപ്പോഴുള്ള പ്രാര്‍ത്ഥന എന്നും അന്‍സി പറഞ്ഞു.

Top