വിദേശികളായ ജീവനക്കാര്‍ക്ക് ബലി പെരുന്നാളിന് നാട്ടില്‍ പോകാന്‍ സൗജന്യ വിമാന ടിക്കറ്റുമായി യുഎഇ സിവില്‍ ഡിഫന്‍സ് വിഭാഗം

വിദേശികളായ ജീവനക്കാര്‍ക്ക് പെരുന്നാള്‍ സമ്മാനവുമായി യുഎഇ സിവില്‍ ഡിഫന്‍സ് വിഭാഗം. വിദേശികളായ ജീവനക്കാര്‍ക്ക് ബലി പെരുനാളാഘോഷിക്കാന്‍ സൗജന്യ വിമാന ടിക്കറ്റാണ് സമ്മാനമായി നല്‍കുന്നത്. അതുമാത്രവുമല്ല വിമാനത്താവളത്തിലേയ്ക്ക് പോകാനുള്ള വാഹന സൗകര്യം, ഭാര്യമാര്‍ക്ക് സമ്മാനം എന്നിവയും നല്‍കും. സിവില്‍ ഡിഫന്‍സ് നടപ്പിലാക്കുന്ന നിങ്ങളുടെ കുട്ടികളോടൊപ്പം പെരുന്നാളാഘോഷിക്കൂ എന്ന പരിപാടിയുടെ ഭാഗമായാണിത്. ജീവനക്കാര്‍ക്ക് കുടുംബത്തോടൊപ്പം ഒത്തുചേരാനും അവരെ സംതൃപ്തരാക്കുക വഴി കൂടുതല്‍ ഉത്പാദനക്ഷമത കൈവരിക്കാനും ഈ സമ്മാനം വഴിയൊരുക്കുമെന്ന് ഉമ്മുല്‍ഖുവൈന്‍ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ലഫ്.ഡോ.സാലിം ഹമദ് ബിന്‍ ഹംദ പറഞ്ഞു.

Top