കെ.സുധാകരനെ തള്ളി വി.ടി.ബൽറാം..രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ നടപടിയെ അനുകൂലിച്ച്കൊണ്ട് ബല്‍റാം എം.എല്‍.എ.രംഗത്ത്

കൊച്ചി:ശബരിമല വിഷയത്തില്‍ വിവാദ പ്രസ്താവന നടത്തിയ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ നടപടിയെ അനുകൂലിച്ച്കൊണ്ട് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം രംഗത്ത്. രാഹുല്‍ ഈശ്വറിന്റെ അറസ്റ്റിനെതിരെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായ കെ സുധാകരന്‍ ഉള്‍പ്പടെയുള്ള നേതാക്കന്മാര്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് ബൽറാം രാഹുലിനെതിരെ ആഞ്ഞടിച്ചത്.രക്തം വീഴ്ത്തിയും മൂത്രമൊഴിച്ചും പരിപാവനമായ സന്നിധാനത്ത് അശുദ്ധി വരുത്താനും കലാപം സൃഷ്ടിക്കാനും ഗൂഡാലോചന നടത്തിയ ആർ .എസ് എസ് ക്രിമിനലുകളെ നിലക്കുനിർത്തേണ്ടത് സംസ്ഥാന ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്

ആരുടേയെങ്കിലും രോമത്തിൽ തൊടരുത് എന്നതല്ല ഇതുപോലുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണമെന്ന് തന്നെയാണ് യഥാർത്ഥ കോൺഗ്രസുകാരുടെയും യഥാർത്ഥ അയ്യപ്പഭക്തരുടേയും ആവശ്യം. കോൺഗ്രസ്സ് വിശ്വാസികൾക്കൊപ്പമാണ് കലാപകാരികൾക്കൊപ്പമല്ലെന്ന് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ വി.ടി ബല്‍റാം വ്യക്തമാക്കി.രക്തം വീഴ്ത്തിയും മൂത്രമൊഴിച്ചും പരിപാവനമായ സന്നിധാനത്ത് അശുദ്ധി വരുത്താനും കലാപം സൃഷ്ടിക്കാനും ഗൂഡാലോചന നടത്തിയ ആർഎസ്എസ് ക്രിമിനലുകളെ നിലക്കുനിർത്തേണ്ടത് സംസ്ഥാന ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരുടേയെങ്കിലും രോമത്തിൽ തൊടരുത് എന്നതല്ല, ഇതുപോലുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണമെന്ന് തന്നെയാണ് യഥാർത്ഥ കോൺഗ്രസുകാരുടെയും യഥാർത്ഥ അയ്യപ്പഭക്തരുടേയും ആവശ്യം. കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണ്, കലാപകാരികൾക്കൊപ്പമല്ല.

അടിയന്തരാവസ്ഥ കാലത്ത് പോലും ഇത്രയും അറസ്റ്റുകളുണ്ടായിട്ടില്ല; കിരാതമായ നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണം: കെ സുധാകരന്‍
രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് ന്യായീകരിക്കാനാവില്ല. രാഹുല്‍ ഈശ്വറിനെ നേരത്തെ തന്നെ സര്‍ക്കാര്‍ ലക്ഷ്യമിട്ടതാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത രീതിയും ശരിയായില്ലെന്ന് സുധാകരന്‍ വിമര്‍ശിച്ചു. നാമജപത്തിന് പോയ സ്ത്രീകള്‍ക്കെതിരെ കേസെടുത്തത് ശരിയായില്ല. പ്രതിഷേധത്തെ അടിച്ചമര്‍ത്താനാകില്ലെന്നും പ്രതിഷേധക്കാരുടെ എണ്ണം വര്‍ധിച്ച് വരികയാണെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.അടിയന്തരാവസ്ഥ കാലത്ത് പോലും ഇത്രയും അറസ്റ്റുകളുണ്ടായിട്ടില്ലെന്നും കിരാതമായ നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. ശബരിമലയിലെ അക്രമങ്ങളെ തുടര്‍ന്നുണ്ടായ പൊലീസിന്റെ അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു .

പ്രതിഷേധവുമായി ബന്ധപ്പെട്ട് വീഡിയോയില്‍ കാണുന്നവരെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്യുകയാണ്. സമാധാനപരമായി സമരം നടത്തിയ ആളുകളെ ഫോട്ടോ വച്ച് തിരഞ്ഞ് അറസ്റ്റ് ചെയ്യുന്നതിലെ യുക്തി മനസ്സിലാകുന്നില്ല. ഇതിലൂടെ സ്വാതന്ത്ര്യത്തിന് വിലങ്ങിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും കോടതി വിധിയെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ട്. ഇത് ആരു ചെയ്താലും സ്വയം ചെയ്താലും അപലപനിയമാണെന്ന് സുധാകരന്‍ പറഞ്ഞു.

Top