ബാര്‍ കോഴ:വിജിലന്‍സിന്റെ വാദം കോടതി തള്ളി.മാണിയെ കുറ്റവിമുക്തനാക്കാന്‍ ഡയറക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയെന്ന് കോടതി

കൊച്ചി:ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന്റെ വാദം പ്രത്യേക കോടതി തള്ളി . കേസില്‍ ധനമന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കാനുള്ള കര്‍ശന നിര്‍ദ്ദേശമാണ് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സെന്റ് എം പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയതെന്നും ഇത് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയ കത്തില്‍ വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. ഡയറക്ടര്‍ അഭിപ്രായം മാത്രമാണ് പറഞ്ഞതെന്ന വാദം കോടതി തള്ളി. വിന്‍സന്‍ എം പോളിന്റെ കത്തില്‍ ഇക്കാര്യം വ്യക്തമെന്നും കോടതി പറഞ്ഞു.
അന്വേഷണത്തിന്റെ പൂര്‍ണ്ണ ചുമതല എസ്പി ആര്‍ സുകേശന് മാത്രമെന്നും വിജിലന്‍സ് കോടതി പറഞ്ഞു. ഡയറക്ടര്‍ക്കും എസ്പിക്കും തുല്യ അധികാരമെന്ന വാദവും കോടതി തള്ളി.ശാസ്ത്രീയ തെളിവുകള്‍ അമ്പിളിയുടെ മൊഴിയെ സാധൂകരിക്കുന്നുവെന്നും കോടതി പറഞ്ഞു.

Top