തിരുവനന്തപുരം:ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ ഇടപെടാനും റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം നിര്‍ദേശിക്കാനും ഡയറക്ടര്‍ക്ക് അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിന്റെ രേഖകള്‍ സ്വകാര്യ അഭിഭാഷകര്‍ക്ക് നല്‍കിയത് തെറ്റാണെന്നും കോടതി പറഞ്ഞു. സുപ്രീംകോടതിയിലെ അഭിഭാഷകരില്‍ നിന്നാണ് കേസിന് ആവശ്യമായ നിയമോപദേശം വിജിലന്‍സ് തേടിയത്.
അതേസമയം രേഖകള്‍ കൈമാറിയത് തെറ്റായിപോയെന്ന് വിജിലന്‍സ് കോടതിയില്‍ സമ്മതിച്ചു.കേസ് ഡയറി സ്വകാര്യ അഭിഭാഷകര്‍ക്ക് കാണിക്കരുതായിരുന്നുവെന്നും വീഴ്ച പറ്റിയതായും പ്രത്യേക കോടതിയെ വിജിലന്‍സ് അറിയിച്ചു. സ്വകാര്യ അഭിഭാഷകരില്‍നിന്ന് നിയമോപദേശം തേടിയ ഡയറക്ടറുടെ നടപടി തെറ്റാണെന്ന് പ്രത്യേക കോടതി നിരീക്ഷിച്ചതിനു തൊട്ടുടനെയാണ് വിജിലന്‍സിന്‍െറ മറുപടി. അതേ സമയം, അന്വേഷണ ഉദ്യോഗസ്ഥന്‍്റെ റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമില്ളെന്ന് കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥനെ മാറ്റാനോ തുടരന്വേഷണം നടത്താനോ ഡയറക്ടര്‍ക്ക് അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. , ബാര്‍ കോഴക്കേസില്‍ ഇടപെടുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം തള്ളുകയും ചെയ്തു.
ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ വാദം കേള്‍ക്കവേയാണ് കോടതി നിര്‍ണായക പരാമര്‍ശങ്ങള്‍ നടത്തിയത്. മന്ത്രി കെ.എം. മാണിയെ കുറ്റമുക്തനാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഡയറക്ടര്‍ അഭിപ്രായം മാത്രമാണ് രേഖപ്പെടുത്തിയതെന്ന വിജിലന്‍സിന്‍െറ വാദവും കോടതി തള്ളിയിരുന്നു. അന്വേഷണത്തിന്‍െറ പൂര്‍ണ ചുമതല എസ്.പി ആര്‍.സുകേശനാണെന്നും ശാസ്ത്രീയ തെളിവുകള്‍ കേസിലെ ഏകദൃക്സാക്ഷിയായ അമ്പിളിയുടെ മൊഴിയെ സാധൂകരിക്കുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
കേസില്‍ മാണിക്കെതിരെ കുറ്റപത്രം വേണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളാണ് തീരുമാനമെടുത്തത്. ഈ തീരുമാനം കോടതിയെ അറിയിക്കാന്‍ എസ്.പി സുകേശന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശവും നല്‍കിയിരുന്നു. വിഷയത്തില്‍ അറ്റോര്‍ണി ജനറലും സോളിസിറ്റര്‍ ജനറലും നിയമോപദേശം നല്‍കിയിരുന്നില്ല. തുടര്‍ന്ന് സുപ്രീംകോടതിയിലെ മറ്റ് മുതിര്‍ന്ന അഭിഭാഷകരോടായിരുന്നു വിജിലന്‍സ് നിയമോപദേശം തേടിയത്.
മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് കെ.എം. മാണി കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന് വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്.പി. സുകേശന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. ബിജു രമേശ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയും രമേശിന്‍െറ ഡ്രൈവര്‍ അമ്പളിയുടെ നുണപരിശോധാ ഫലവുമായിരുന്നു ഇതില്‍ ഏറ്റവും നിര്‍ണായകം. ക്ളിഫ് ഹൗസ് വളപ്പിലെ ഒൗദ്യോഗിക വസതിയിലത്തെി മാണിക്ക് കോഴ നല്‍കിയത് കണ്ടു എന്നതിനുള്ള ഏക സാക്ഷിയായിരുന്നു ഡ്രൈവര്‍ അമ്പിളി.
ബാര്‍ കോഴ കേസില്‍ മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യവും കോടതി തള്ളി. പ്രോസിക്യൂഷനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.