എല്ലായിടത്തും കയറി ചൊറിയും !സംഗീത ലക്ഷ്മണ കുടുക്കിലേക്ക് .ആനി ശിവയ്‌ക്കെതിരായ പരാമര്‍ശം; സംഗീത ലക്ഷ്മണയ്‌ക്കെതിരെ അച്ചടക്ക നടപടിയുമായി ബാര്‍ കൗണ്‍സില്‍

കൊച്ചി: അവസരത്തിലും അനവസരത്തിലും പ്രതികരിക്കുന്നവർക്ക് മുന്നറിയിപ്പ് .സമൂഹമാധ്യമത്തിലൂടെ എസ്‌ഐ ആനി ശിവയ്‌ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് സംഗീത ലക്ഷ്മണയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് ബാര്‍ കൗണ്‍സില്‍. ദുഷ്‌പെരുമാറ്റത്തിന് അഭിഭാഷക നിയമം 1961 സെക്ഷന്‍ 35 പ്രകാരമാണ് സംഗീത ലക്ഷ്മണയ്‌ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. ആനി ശിവയ്‌ക്കെതിരെ സംഗീത നടത്തിയ പരാമർശം ഗൗരവമുള്ളതാണെന്ന് ബാർ കൗൺസിൽ കണ്ടെത്തി. സംഗീത ലക്ഷ്മണയ്ക്ക് നോട്ടീസ് നൽകാൻ ബാര്‍ കൗണ്‍സില്‍ തീരുമാനിച്ചു.

നോട്ടീസ് അയച്ചശേഷവും സംഗീതയുടെ മറുപടി തൃപ്തികരമല്ലെങ്കില്‍ തീരുമാനം അച്ചടക്ക കമ്മിറ്റിയ്ക്ക് വിടും. ഗുരുതര കുറ്റകൃത്യമെന്ന് കണ്ടെത്തിയാല്‍ എന്‍റോള്‍മെന്റ് റദ്ദാക്കാന്‍ വരെ സാധ്യതയുണ്ട്. സംഗീത ലക്ഷ്മണയുടെ സാമൂഹമാധ്യമ ഇടപെടലുകള്‍ക്കെതിരെ ബാര്‍ കൗണ്‍സിലിന് മുന്നില്‍ നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിരൂക്ഷമായ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളടങ്ങുന്ന മൂന്ന് ഫേസ്ബുക്ക് പോസ്റ്റുകളാണ് സംഗീത ലക്ഷ്മണ ആനി ശിവക്കെതിരെ നടത്തിയത്. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ അധിക്ഷേപ പരാമര്‍ശങ്ങളടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റ് സംഗീത ലക്ഷ്മണനില്‍ നിന്നുണ്ടായി. ഈ പശ്ചാത്തലത്തിലാണ് നടപടി.

എസ്‌ഐ ആനി ശിവയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ സംഗീതാ ലക്ഷ്മണക്കെതിരെ പോലിസ് കേസെടുത്തിരുന്നു. ആനി ശിവയുടെ പരാതി പ്രകാരം കൊച്ചി സെന്‍ട്രല്‍ പോലിസാണ് കേസെടുത്തത്. ഐടി ആക്ട്, 580 ഐ.പി.സി., കെ.പി ആക്ട് 120 എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

Top