മോഹന്‍ലാലിനെ കണ്ടാല്‍ ടോയ്‌ലറ്റില്‍ പോവാത്തയാളുടെ മുഖഭാവമെന്ന് സംഗീത !

കൊച്ചി :ഓടിയനിൽ മെലിഞ്ഞു ചെറുപ്പമായ മോഹന്‍ലാലിനെപൊളിച്ചടക്കി അഡ്വ.സംഗീത ലക്ഷ്മണയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.താന്‍ നോക്കിയിട്ട് 3-4 ദിവസമായി ടോയ്‌ലറ്റില്‍ പോവാത്ത ഒരാളുടെ ലുക്കാണ് ലാലില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞതെന്നാണ് സംഗീതയുടെ കമന്റ്.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം  :

‘ഒടിയന്‍’ എന്നൊരു സിനിമ വരുന്നുണ്ട് പോലും.
എന്തെല്ലാം തരം കോപ്രായങ്ങളാണ് ഇപ്പോഴെ അതിന്റെ അണിയറക്കാര് കാട്ടി കൂട്ടുന്നത്?? തടി കുറച്ച, മെലിഞ്ഞ പുതിയ ലുക്കില്‍ മോഹന്‍ലാല്‍ എന്ന്. ദോഷം പറയരുതല്ലോ കൂളിംഗ് ഗ്ലാസ് ധരിച്ച് പുതിയ ലുക്കില്‍ ഇറങ്ങിയിരിക്കുന്ന മോഹന്‍ലാലിനെ കണ്ടിട്ട്, എന്റെ കണ്ണുകള്‍ കൊണ്ട് നോക്കി കണ്ടിട്ട് the new Mohanlal looks constipated. 3-4 ദിവസമായി toilet പോകാത്ത, പോകാന്‍ സാധിച്ചിട്ടില്ല എന്ന പോലുള്ള ഒരു ലുക്ക്. This Mohanlal definitely doesn’t look better. More accurately, he looks his worst.
മോഹന്‍ലാല്‍, മമ്മൂട്ടി പോലുള്ള നടന്മാരുടെ സിനിമകള്‍ കോരി തരിച്ചിരുന്നു കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. Brand name നോക്കി സിനിമ കാണുന്ന പരിപാടി ഞാന്‍ അവസാനിപ്പിച്ചിട്ട് ഏതാണ്ട് പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടുണ്ടാവണം.mohanlal -saneetha മോഹന്‍ലാല്‍ 18 കിലോ അല്ല മുഴുവന്‍ കിലോയും കുറച്ചു വന്നു എന്ന് പറഞ്ഞാലും ‘ഒടിയന്‍’ എന്ന സിനിമ ഇറങ്ങി ഏറ്റവും കുറഞ്ഞത് ഒരു 5 പേരെങ്കിലും കണ്ടതിന് ശേഷം നല്ലത് എന്ന് പറയാതെ, അതില്‍ ഒരാളെങ്കിലും എന്നോട് don’t miss it എന്നു പറയാതെ ഞാന്‍ ആ സിനിമ കാണില്ല. സിനിമ മികവുറ്റതാക്കാനാവണം അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ശ്രദ്ധ വേണ്ടത്. അല്ലാതെ ഇമ്മാതിരി publictiy gimmicks കാണിച്ച് വെറുതെ പ്രേക്ഷകരുടെ IQ നെ അധിക്ഷേപിക്കുക അല്ല വേണ്ടത്. എന്നെ പോലുള്ള സിനിമാപ്രേക്ഷകരുടെ ആസ്വാദനതലത്തെയും ബുദ്ധിയുടെ നിലവാരവും കുറച്ചു കാണരുത്. ചെയ്യരുത്. അങ്ങനെ ചെയ്യരുത്. പ്ലീസ്.

Top